നഗരത്തില്‍ കാലാവസ്ഥയിലെ വ്യതിയാനം മൂലം തീപ്പിടുത്തങ്ങളും മറ്റു അപകടങ്ങളും സ്ഥിരമാവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ അശ്രദ്ധ, മാലിന്യക്കൂമ്പാരം എന്നിവ വര്ദ്ദിച്ചുവരുന്നതും തീപിടുത്തത്തിന് കാരണമാണ്. അതിനാല്‍ നഗരത്തില്‍ അടിയന്തരഘട്ടങ്ങളില്‍ അഗ്നിശമനസേനയെ സഹായിക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിക്കുന്നു. കെട്ടിട ഉടമസ്ഥരുടേയും മറ്റുള്ള സംഘടനകളുടേയും നേതൃത്വത്തിലാണു സ്ക്വാഡുകള്‍ രൂപീകരിക്കുന്നത്. സ്ക്വാഡുകള്‍ രൂപീകരിച്ച് ഫയര്‍ഫോഴ്സിന് അടിയന്തിരഘട്ടങ്ങളില്‍ സഹായം നല്‍കണമെന്ന് ജില്ലാ ഫയര്‍ഫോഴ്സ് ജില്ലാഓഫീസര്‍ അരുണ്‍ ഭാസ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. സ്ക്വാഡ് ബേബി ബസാറില്‍ രൂപീകരിക്കാനും അതിനാവശ്യമായ പരിശീലനം, ഫയര്‍ ആന്‍ഡ് റെസ്ക്യൂവിനു നല്കുവാനും തീരുമാനമായി.