നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രമുഖര്‍ കാലിക്കറ്റ് ജേര്‍ണലിന്റെ ‘വോട്ടൊരുക്ക’ത്തിലൂടെ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നു
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തില്‍ പേര് മോശമാക്കിയ സര്‍ക്കാര്‍ ആയതു കൊണ്ടു തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കുറിച്ച് നല്ല അഭിപ്രായം ഇല്ല. കഴിഞ്ഞ അ!ഞ്ച് വര്‍ഷക്കാലയളവില്‍ പാലം, റോഡ്, ആശുപത്രി തുടങ്ങി ഭൗതിക വികസനം നടന്നിട്ടുണ്ടെങ്കിലും കര്‍ഷക ആത്മഹത്യക്ക് കുറവില്ല.
മണ്ണ്, പാറ, മരം എന്നിവയെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്തു. നാട് മുഴുവന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് വേണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍, മറിച്ച് ഇവിടത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാത്ത സ്ഥിതി വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയാലും ഈ അവസ്ഥക്ക് മാറ്റമുണ്ടാകും എന്ന് വിശ്വാസമില്ല.
വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വേണ്ടി പ്രക!ൃതിയെ നശിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വീണ്ടുമൊരു ജനവിധി തേടാനിരിക്കെ പ്രവചനത്തിന് മുതിരുന്നില്ല. പക്ഷേ, സര്‍ക്കാറിന്റെ ഈ അവസ്ഥയില്‍ ജനങ്ങള്‍ മാറിചിന്തിക്കണമെന്ന് കരുതിയെങ്കില്‍ അരുവിക്കര ഇലക്ഷനില്‍ യുഡിഎഫ് വിജയിക്കില്ലായിരുന്നു. അതിനുശേഷമുള്ള ഇലക്ഷനുകളിലും യുഡിഎഫ് തന്നെ വിജയിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണതെരഞ്ഞടുപ്പിലാണ് ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും മാറി ചിന്തിച്ചേക്കാം. സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് വ്യക്തമാവാത്തതിനാല്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.