ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി യുസി രാമന്റെ പേര് വോട്ടിംഗ് യന്ത്രത്തില്‍ തെറ്റായി അച്ചടിച്ചെന്ന് പരാതി. യുസി രാമന് പടനിലം എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സീലിംഗ് നിര്‍ത്തിവെച്ചിരിക്കകയാണ്.
പേര് മാറ്റാതെ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്ന കോഴിക്കോട് അത്തോളി ഗവ ഹൈസ്കൂളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. തുടര്‍ന്ന് വരണാധികാരി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.