വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ചു. രാജസ്ഥാന് സ്വദേശിയായ ബി.എസ്.എഫ് ഇൻസ്പെക്ടർ റാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എസ്.എഫ് ജവാന്മാരുടെ താമസസ്ഥലത്താണ് വെടിവെപ്പ് നടന്നത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വാക്കു തർക്കെത്ത തുടർന്ന് സഹപ്രവർത്തകനായ ഹെഡ് കോൺസ്റ്റബ്ൾ ഉമേഷ്പാൽ സിങ്ങാണ് വെടിവെച്ചത്. അവധി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. നാല് തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം വടകര സഹകരണ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിന് ശേഷം രക്ഷപെട്ട ഉമേഷ്പാൽ സിങ്ങിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഉമേഷ് പാൽ സിങ് സംസ്ഥാനം വിട്ടുപോതായി സംശയിക്കുന്നെന്ന് വടകര ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.
ജവാന് വെടിയേറ്റ് മരിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
വടകരയില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന് സ്വദേശി രാംഗോപാല്‍ മീണ (38) ആണ് വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. ഹെഡ്കോണ്‍സ്റബിള്‍ ഉമേഷ് പാല് സിംഗിന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വെടിവച്ചശേഷം സിംഗ് രക്ഷപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് കമാണ്ടന്റ് പ്രഹര് ത്രിവേദിയും അറിയിച്ചു.