ഒ വി വിജയന്റെ ഇതിഹാസ നോവലിന്റെ നാടകാവിഷ്കാരം കോഴിക്കോട്ടെത്തുന്നതിന്റെ ഭാഗമായി ഒ വി വിജയന് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മെയ് 17ന് വൈകീട്ട് കെപി കേശവമേനോന് ഹാളില്‍ വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരന് എന്‍ എസ് മാധവനാണ് പ്രഭാഷണം നടത്തുന്നത്. തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന് ശിവരാമന് ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകാവിഷ്കാരത്തിന് മെയ് 23,24,25 തിയ്യതികളില്‍ കോഴിക്കോട് വേദിയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ വി വിജയനെ അനുസ്മരണ പ്രഭാഷണം നടത്തുന്നത്. തുടര്‍ന്ന് നാടകകലയിലെ ദൃശ്യഭാഷയെക്കുറിച്ച് ദീപന് ശിവരാമന് സംസാരിക്കും. പരിപാടിയില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വെച്ച് നടക്കുന്ന നാടകത്തിന്റെ പ്രവേശന പാസുകള്‍ക്ക് 82 81 23 52 02 , 94 46 57 40 07 എന്ന നമ്പറില്‍ ബന്ധപ്പെടാം.
