Home » നമ്മുടെ കോഴിക്കോട് » വൻ കവർച്ചാ സംഘം പിടിയിൽ

വൻ കവർച്ചാ സംഘം പിടിയിൽ

ജില്ലയിൽ പല സ്ഥലങ്ങളിലും കവർച്ച നടത്തിയ അഞ്ച അംഗ സംഘത്തെ ഇന്നലെ പുലർച്ചെ കോഴിക്കോട് ചേവായൂർ പോലീസ്  സ്റ്റേഷൻ പരിധിയിലെ കണ്ണാടിക്കൽ വെച്ച് ചേവായൂർഎസ്‌ഐ യു.കെ ഷാജഹാനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള നോർത്ത് ഷേഡോ പോലീസ് ടീമും ചേർന്ന് പിടികൂടി.
ഇലക്ഷൻ സമയമായതിനാൽ പോലീസിന്റെ സാന്നിധ്യം ഉണ്ടാവില്ല എന്ന് ധരിച്ച്  മോഷണം നടത്താൻ സാധ്യത  ഉള്ളതിനാൽ പോലീസ് ജാഗ്രത പാലിക്കണമെന്ന സിറ്റി പോലീസ് കമ്മീഷണർ ഉമ ബഹറയുടെ കർശന നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് സിറ്റി നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ കെ യുടെ പ്രസൻസിൽ ചേവായൂർ സിഐ എ.വി ജോൺ, നടക്കാവ് സിഐ ശ്രീ മൂസ, വള്ളിക്കാടൻ കോസ്റ്റൽ സിഐ അഷറഫ്,  നടക്കാവ്എസ്‌ഐ ഗോപകുമാർ, ചേവായൂർഎസ്‌ഐ
ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ നോർത്ത് ഷേഡോ പോലീസിന്റെ സഹായത്തോടെ രാത്രികാലങ്ങളിൽ പരിശോധന കർശനമാക്കി. കണ്ണാടിക്കൽ ജഗഷനിൽ സംശയാസ്പദ മായ സഹചര്യത്തിൽ മുൻകുറ്റവാളികളായ കോഴിക്കോട് അത്തോളി സ്വദേശികളായ പുനത്തിൽ ചാലിൽ ജാബിർ ജാഫർ (34) സേഫുനിസ മനസിൽ മൊഹമ്മദ് റാസിക്ക് (27), മിത്തൽ വീട്ടിൽ ജറീഷ്, കോഴിക്കോട് പെരിങ്ങളം സ്വദേശി അറ പൊയൽ മുജീബ് 27കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരെയാണ് അറസ്റ്റ് ചെയതത്.
പ്രതികൾ ഓക്സിജൻ സിലിണ്ടർ , ഇലക്ട്രിക്ക്  കട്ടർ പൂട്ട്  പൊളിക്കുവാനുള്ള ആധുനീക രീതിയിലുള്ള ബോൾട്ട് കട്ടർ ഗ്യാസ് സിലിണ്ടർ കട്ടിംഗ് ടോർച്ച് എന്നിവയുമായി വാടകയ്ക്ക് എടുത്ത കാറിൽ സഞ്ചരിച്ച് ഏതോ ബേങ്കിന്റെ ലോക്കർ പൊട്ടിച്ച് കവർച്ച  നടത്താനുള്ള പുതിയുമായി സഞ്ചരിച്ച്  വരികെയാണ് പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തതിൽ കോഴിക്കോട് കരിക്കാം കുളം ബീവറേജിന്റെ പൂട്ട് ചെളിച്ച്  അകത്ത് കടന്ന്  ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് കത്തിച്ചെങ്കിലും പൊളിക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേഷിച്ച് ബീവറേജിൽ നിന്ന 60 ഓളം കുപ്പികളുമായി രക്ഷപ്പെടുകയും അതിന് ശേഷം അതേ ദിവസം തന്നെ എരിഞ്ഞിപാലത്തുള്ള ബീവറേജിന്റെ പൂട്ട് ആധുനീക രീതിയിലുള്ള കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കിടന്ന്  ലോക്കർ തിരഞ്ഞ് കാണാത്തതിനാൽ 200 മദ്യ കുപ്പികളു മായി രക്ഷപെടുകയായിരുന്നു. മറ്റൊരു ദിവസം രാത്രി കന്ദമംഗലത്തുള്ള ബീവറേജിൽ എത്തിയതിനു ശേഷം അതിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറി ഡ്രൈവറെ സമീപിച്ച്  കവർച്ച സംഘത്തിലെ ഒരാൾ ബീവറേജിന്റെ സെക്യൂരിറ്റി കാരനാണെന്ന് പറഞ്ഞ് അവിടെ നിന്ന ലോറി മറ്റൊരു സ്ഥലത്തേക്ക് മാറ്റിച്ച ശേഷം പ്രസ്തുത സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ അടുത്തുള്ള സ്ഥാപനത്തിന്റെ സെക്യൂരിറ്റിക്കാരൻ ടോർച്ച് അടിക്കുന്നത് കണ്ട് രക്ഷപെടുകയായിരുന്നു.
മറ്റൊരു ദിവസം തിരുവമ്പാടി ബീവറേജിൽ എത്തി ബൾബ് പൊട്ടിച്ച ശേഷം പുട്ട് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിലൂടെ അളുകൾ വരുന്നത് കണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയും അതിന് ശേഷം ഒരു ദിവസം പേരാമ്പ്രയിലെ ബീവറേജിൽ എത്തി പുട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനം കണ്ട് രക്ഷപെടുകയായിരുന്ന.
പ്രതികൾ കോഴിക്കോട് ജില്ലയിലെ 20 ഓളം മലഞ്ചരക്ക് കടകളിൽ കവർച്ച നടത്തി പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കുരുമുളക് അടക്ക കശുവണ്ടി എന്നിവ മോഷണം നടത്തിയിട്ടുണ്ട് . രണ്ടര മാസം മുമ്പ് പടനിലത്തെ നരിക്കുനി റോഡിലുള്ള ഒരു മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മൂന്ന് ചാക്ക് അടക്ക മോഷണം നടത്തി അതിനു ശേഷം കുറ്റ്യാടിയിലുള്ള മുഹമ്മദ് എന്ന ആളുടെ കട കത്തി തുറന്ന്  രണ്ട് ചാക്ക് കുരുമുളക്  മേപ്പയൂരിലെ മുഹമ്മദ് എന്ന ആളുടെ കടയിൽ നിന്നും രണ്ടേമുക്കാൽ കിന്റൽ കുരുമുളകും അത്തോളിയിലെ ഗോപാലൻ നായരുടെ കട തുറന്ന് രണ്ട് ചാക്ക് അക്കയും ഒരു ചാക്ക് കശുവണ്ടിയും വലിയങ്ങാടിയിലെ അബദുറഹിമാൻ എന്ന ആളുടെ കടയിൽ നിന്നും രണ്ടര ചാക്ക് കുരുമുളകും വലിയങ്ങാടിയിലെ സനീഷ് എന്നങ്ങളുടെ സ്ഥാപനത്തിൽ നിന്ന് രണ്ടര ചാക്ക് കുരുമുളകും പയ്യോളി കീഴൂരിലെ പ്രശാന്തൻ എന്ന ആളുടെ കട തുറന്ന് രണ്ട് ചാക്ക് കുരുമുളകും അരചാക്ക് അടക്കയും നരിക്കുനിയിലെ ഒരു കടയിൽ നിന്നും അരചാക്ക് അടക്കയും കവർച്ച ചെയതത്  ഈ സഘമാണെന്ന് സമതിച്ചിട്ടുള്ളതാണ്  കടാതെ നരിക്കുനിയിലെയും ഓമശേരിയിലേയും കടകളിൽ പ്രതികൾ മോഷണം നടത്താൻ ശ്രമിച്ചിട്ടുണ്ട്
പേരാമ്പ്രയിലെ  ഷോപ്പിൽ നിന്നും പുതിയാപ്പയിലെ വർക ഷോപ്പിൽ നിന്നും ബീവറേജിന്റെ ലോക്കറുകൾ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് സിലിണ്ടർ ഓക്സിജൻ സിലിണ്ടർ മറ്റു പകരണങ്ങൾ എന്നിവയും റെയിൽവേ സറ്റേഷൻ പരിസരത്തെ പൂട്ട് പൊളിച്ച് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചതും ഇതേ സംഘമാണ്.
സംഘത്തിലെ മുജീബ് ആണ്  മോഷണം ആസൂത്രണം ചെയതത്.  ഇയാൾ മുമ്പ് 16 ഓളം മാല പിടിച്ചുപറിച്ച കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഘത്തിലെ ജാബിർ ഏഴോളം വാഹനമോഷണ കേസിൽ ഉൾപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്  സംഘത്തിലെ മുഹമദ് റാസിക്ക് മോഷണ കേസിൽ പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സംഘത്തിൽപെട്ട ജോസ് തോമസ്എക്‌സറേ
വെൽഡിംഗ് കോഴ്‌സ്  കഴിഞ്ഞിട്ടുള്ളതും ലോക്കർ തുറക്കുന്നതിൽ വിദഗദ്ധനുമാണ്.  ഇയാൾ മുമ്പ് വയനാട് ജില്ലയിൽ സ്ത്രീ പീഠന കേസിൽ ഉൾപ്പെടെ  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സംഘത്തിൽ ഉൾപ്പെട്ട ജെറീഷ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലെ ബീവറേജ് പരിസരത്ത് പോലീസ് ചമഞ്ഞ് മദ്യം വാങ്ങിക്കുന്നവരുടെ കയ്യിൽ നിന്ന് ഭീക്ഷണിപ്പെടുത്തി പണവും മദ്യവും തട്ടിയെടുക്കുകയും കൂടാതെ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന കടകളിൽ എത്തി മുതലാളിയുടെ സുഹൃത്താണെന്ന്  പരിചയപെടുത്തി പണം തട്ടിയെടുക്കയും ചെയ്യുന്ന ആളാണ്.  ഇത്തരത്തിൽ കുന്ദമംഗലം, കാരന്തൂർ, കുറ്റിച്ചിറ തുടങ്ങിയ 40ഓളം സ്ഥലങ്ങളിൽ നിന്നും പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ നിന്നു വ്യക്തമായിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ നോർത്ത് ഷേഡോ പോലീസ് ടിം അംഗങ്ങളായ ഇ മനോജ്,  മുഹമ്മദ് ഷാഫി, സജി എം അബദുറഹമാൻ, രൺധീർ മുഹമ്മദ്, അഖിലേഷ്, സുജേഷ് എം സുനിൽ കുമാർ, പ്രമോദ് ആഷിക്ക് സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Leave a Reply