തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടിയെടുത്ത സാഹചര്യത്തില്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനത്തിനൊപ്പം വിഎസിന് കാബിനറ്റ് റാങ്കുള്ള എല്‍ഡിഎഫ് ചെയര്മാനുമാക്കാനുള്ള ഫോര്‍മുല സിപിഎം കേന്ദ്രങ്ങളില്‍ രൂപപ്പെട്ടതായി സൂചന. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാബിനറ്റ് റാങ്കുള്ള യുപിഎ ചെയര്മാന് പദവി നല്‍കിയിരുന്നു. സമാനമായ മാതൃകയെകുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
