പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്തിരുന്നു. അക്കാര്യത്തില്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. പതിനാലാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്ന് സൂചന. ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയുണ്ട്. ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും രാവിലെ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക തീരുമാനം ഞായറാഴ്ചയുണ്ടാകും.
ജയിച്ചുവന്ന എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകളാണ്. ഇതാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് ചെയര്‍മാനാകുന്നതായിരുന്നു നേരെത്തെയുള്ള പതിവ്. പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫ് വന്നേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍ വാസ്നിക് അറിയിക്കും. ഷീല ദീക്ഷിത്, ദീപക് ബാബ്റിയ എന്നിവരും പങ്കെടുക്കും.
പ്രതിപക്ഷ നേതാവാകാന്‍ താനില്ലെന്ന തരത്തിലുള്ള സൂചനകള്‍ ഉമ്മന്‍ ചാണ്ടി നേരത്തെ നല്‍കിയിരുന്നു.