സ്കൂളില്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചെറുവണ്ണൂര്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ നൂജ നസ്വയാണ് മരിച്ചത്. ഓട്ടോയില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ നുജയെ കോഴിക്കോട് മിമ്സ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ സ്കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
