തോട്ടത്തില്‍ രവീന്ദ്രന് കോഴിക്കോട് കോര്‍പ്പറേഷന്റെ പുതിയ മേയറാകും. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലുമാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയെടുക്കും.
ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ മുന്‍ മേയര്‍ വി.കെ.സി മമ്മദ് കോയ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷനില്‍ പുതിയ മേയറെ തെരഞ്ഞെടുക്കേണ്ടി വന്നത്.
മുന്‍ മേയറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന തോട്ടത്തില്‍ രവീന്ദ്രന് പൊതുജന സമ്മതിയും അനുകൂല ഘടകമായി. ഇപ്പോഴത്തെ കൗണ്‍സിലിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന്, കെ. വി ബാബുരാജ് എന്നിവരുടെ പേരുകളും മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു.