ഭിന്നലിംഗക്കാര്‍ക്കും ഇടം എസ്എഫ്ഐയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ്. ഈ വര്‍ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാനായി അച്ചടിച്ചിറക്കിയ മെമ്പര്‍ഷിപ്പ് കാര്‍ഡിലാണ് ആണ്,പെണ് എന്നിവയ്ക്ക് പുറമെ മറ്റുളളവര്‍ എന്നുകൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എസ്എഫ്ഐയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അംഗത്വം നല്‍കിയിരുന്നെങ്കിലും ആദ്യമായാണ് ഭിന്നലിംഗക്കാരെ പരിഗണിക്കുന്നത്.
കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിലാണ് ഭിന്നലിംഗക്കാരെ മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനമെടുത്തത്. ഭിന്നലിംഗക്കാരോട് പൊതുസമൂഹം തുടര്‍ന്നുപോരുന്ന അവഹേളനത്തിന് എതിരെയും അവരെ നമ്മളിലൊരാളായി അംഗീകരിക്കേണ്ടത് വ്യക്തമാക്കിയുമാണ് ഇത്തരമൊരു തീരുമാനം ഇന്ത്യയില്‍ ആദ്യമായി എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം നടപ്പിലാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. എസ്എഫ്ഐയുടെ മെംബര്‍ഷിപ്പ് ക്യാംപയ്നിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 15നാണ് നടക്കുന്നത്.