മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചക്കകം സ്കൂള്‍ പൂട്ടാനിരിക്കെ, സ്കൂള്‍ ബലം പ്രയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചാല്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു.
മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. നിയമപരമായി സ്കൂള്‍ മാനേജ്മെന്റ് കൈക്കൊണ്ട നടപടി തടയാന്‍ ഒരുവര്‍ഷമായി ഒന്നുംചെയ്യാതെ ഇപ്പോള്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സര്‍ക്കാറിന്റെ ഹരജി തള്ളിയത്.