മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാറിന് തിരിച്ചടി. സ്കൂള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി തടഞ്ഞു. ആദ്യം സുപ്രീം കോടതി വിധി നടപ്പിലാക്കട്ടെയെന്നും പിന്നീട് സര്‍ക്കാറിന് സത്യവാങ് മൂലം സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വിധിയുള്ളതിനാല്‍ മറ്റൊന്നും പരിഗിക്കാനിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പൂട്ടല്‍ ഭീഷണി നേരിടുന്ന മലാപ്പറമ്പ് സ്കൂള്‍ അടക്കം മറ്റ് മൂന്ന് സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസായതില്‍ തന്നെ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. സുപ്രീം കോടതിയുടെ നിലപാട് കൂടി പരിഗണിച്ച് മുന്നോട്ടു പോകുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിച്ചു തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.