സംസ്ഥാനത്ത് അടച്ചുപൂട്ടുന്ന നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന തീരുമാനം സാമ്പത്തികമായി ഖജനാവിന് നഷ്ടവും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വികെ ആദര്‍ശ്. ‘അൺ എക്കണോമിക്’ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം തികച്ചും അൺ എക്കണോമിക് ആകുമെന്ന് ആദര്‍ശിന്റെ നിരീക്ഷണം പറയുന്നു. എന്നാല്‍ ഒരു പരിധി വരെ എങ്ങനെയൊക്കെ പ്രശ്നത്തെ മറികടക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.
വികെ ആദര്‍ശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘അൺ എക്കണോമിക്’ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം തികച്ചും അൺ എക്കണോമിക് ആകും. തത്കാലം കൈയ്യടിക്കാൻ തോന്നും എന്ന് മാത്രം, സുപ്രീം കോടതി വരെ നീളാവുന്ന വ്യവഹാരച്ചിലവ് ഒരു വശത്ത്.
സുപ്രീം കോടതിയിൽ നിന്ന് ആത്യന്തികമായി സർക്കാർ അനുകൂല ഉത്തരവ് ലഭിച്ചാൽ പോലും സാമ്പത്തികമായി ഖജനാവിന് നഷ്ടവും ദൂരവ്യാപകമായ മറ്റ് പ്രത്യാഘാതവും സുനിശ്ചിതം.
സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയായാൽ വ്യവഹാര വഴിച്ചിലവും പിന്നാലെ പൂട്ടാൻ വരുന്ന സ്കൂളിന്റെ തുറിച്ച് നോട്ടവും മറ്റൊരു തലവേദന
ഇത് ചെകുത്താനും നടും കടലിനും ഇടയിലെ അവസ്ഥ എന്നോ സ്വാശ്രയ കോളെജ് നിയമം എന്നോ പറയാം.
ഇടത് – വലത് സർക്കാരിനെ കുറ്റം പറയാൻ പെട്ടെന്ന് പറ്റില്ല. ഒരു കാലത്ത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യത ആയിരുന്നു. സ്ഥാപനം തുടങ്ങിയവർക്ക് പണക്കൊതി ഇല്ലായിരുന്നു എന്ന് മാത്രമല്ല പഠിപ്പിക്കൽ എന്നത് അത്ര സാമ്പത്തിക മെച്ചം ഉള്ള കരിയറും ആയിരുന്നില്ല. കാരൂർ കഥകളിൽ അന്നത്തെ യാഥാർത്ഥ്യം വരച്ചിട്ടിട്ടുണ്ട്.
കാലം മാറി, മാനേജ്മെന്റുകൾക്ക് വിദ്യാഭ്യാസ സ്ഥാപനം എന്നത് സാമൂഹിക ദൗത്യം എന്നത് മുൻ ഗണന മാറി പിൻ ഗണന പോലും അല്ലാതായി. എൽ പി സ്കൂൾ മുതൽ കോളെജ് അധ്യാപനം വരെ മികച്ച സാമ്പത്തിക ഭദ്രത തരുന്ന കരിയർ ആയി. എത്ര ലക്ഷം കൊടുത്തിട്ടാണേലും സുരക്ഷിത ജോലി വാങ്ങി, ശിഷ്ഠ കാലം അതിസുഖകരമാക്കണം പറ്റുമെങ്കിൽ കിമ്പളം കൊടുത്ത് ജോലി വാങ്ങിയ ശേഷം നാട്ടിലെ അനീതിക്കെതിരെ ഘോര ഘോരം അത്യുച്ചത്തിൽ കാഹളം മുഴക്കി നമ്മൾ ഇവിടെ ഉണ്ടെന്ന് അറിയിക്കണം !!!
കടുത്ത യാഥാർത്ഥ്യം ഇതൊക്കെയും ഇതിലും മേലേ ആയിരിക്കുകയും ചെയ്തിട്ടും ഇക്കഴിഞ്ഞ ദശാബ്ദങ്ങൾക്കിടെ അല്ലേ നൂറുകണക്കിന് പ്ലസ് ടൂ സ്കൂളുകളും അവിടെ ധാരാളം എയ്ഡഡ് തസ്തികയും അനുവദിച്ച് നമ്മൾ ഈ ബ്ലാക്ക് മണി ഇടപാടിന്റെ ആഴം അത്രമേൽ കൂട്ടിക്കുഴിച്ച് കൊടുത്തതും.
ഇനി ചെയ്യാവുന്നത് :
1. അധ്യാപകരുടെ നിലവാരം ഉറപ്പാക്കാൻ യു ജി സി നെറ്റ് പോലെയുള്ള കടുത്ത പരീക്ഷകൾ കൊണ്ട് വരാം. പ്രൊമോഷനു അടക്കം ഇത് ബാധകമാക്കണം
2. എസ് സി / എസ് ടി / ഒബിസി / ഭിന്നശേഷി സംവരണം എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കണം എന്ന് നിഷ്കർഷിക്കുക മാത്രമല്ല, അതനുസരിച്ച് ബാക്ക് ലോഗ് ഒഴിവും നികത്തിയേ ഇനിയുള്ള പോസ്റ്റ് റഗുലറൈസേഷൻ നടത്താവൂ
3. വിദ്യാഭ്യാസ സ്ഥാപന ഭൂമി അടുത്ത 50 വർഷത്തേക്ക് ക്രയവിക്രയം ചെയ്യുമ്പോൾ വിദ്യാഭ്യാസ അവശ്യത്തിലേക്ക് മാത്രമേ നിർമാണ അനുമതി നൽകാൻ വ്യവസ്ഥ കൊണ്ട് വരൂ
4. വിദ്യാർത്ഥി പ്രവേശനം പൂർണമായി ഓൺലൈൻ ആക്കുക. മാനേജ്മെന്റ് അഡ്മിഷൻ നിലവിലുള്ള 15%/25% മാത്രം ആണെന്ന് കർശനമാക്കുക
5. പുതിയ നിയമന രീതി അപേക്ഷ അറിയിപ്പ്, അപേക്ഷ സ്വീകരിക്കൽ അടക്കം (ഇ-ടെൻഡർ പ്ലാറ്റ് ഫോം പോലെ) പൂർണമായി ഓൺലൈൻ ആക്കുക. അഭിമുഖ മാർക്ക് നിശ്ചിത ശതമാനം, യോഗ്യതയ്ക്ക് ഇത്ര ശതമാനം എന്നൊക്കെ വ്യവസ്ഥ വച്ച് അതെല്ലാം വെബ് അധിഷ്ഠിതമായി നടപ്പിൽ വരുത്തുക. ഇന്റർവ്യൂ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക, തർക്കമുള്ള പക്ഷം ഇത് റിവ്യൂ ചെയ്യാം
1 മുതൽ 5 വരെ നിലവിലുള്ള നിയമമോ ഭാഗിക ഭേദഗതിയോ വച്ച് ചെയ്യാം. കോടതിയിൽ കാര്യമായി കൗണ്ടർ ചെയ്യാതെ എയ്ഡഡ് സ്കൂൾ / കോളെജ് കൾക്ക് മേൽ പിടി മുറുക്കുക ആണ് വേണ്ടത്.
നിലവിലുള്ള എയ്ഡഡ് സ്കൂൾ/കോളെജിനെ ഏറ്റെടുക്കുക എന്നത് ദുഷ്കരമാണ്. എന്നാൽ അതിന്റെ ഭൂമിയിൽ സർക്കാരിന് ഒരു ഓണർഷിപ്പ് ഖണ്ഢിക ചേർക്കാൻ പറ്റുമോ എന്നത് നിയമപരമായി സാധ്യമാണങ്കിൽ അത് ചെയ്താൽ ചെറിയ ഒരു അളവ് വരെ പരിഹാരം ആകും
എൻ എസ് എസ് / എൻ എൻ ഡി പി … പോലെയുള്ള സംഘടനകൾക്ക് സാമാന്യം നല്ല വിസ്തൃതിയിൽ പല കാലങ്ങളായി സർക്കാർ പാട്ടത്തിനും അല്ലാതെയും എഴുതിക്കൊടുത്തിട്ടുണ്ട്. അത് നിശ്ചയമായും ദാനം അല്ലെങ്കിൽ നോമിനൽ വില ആയതിനാൽ വസ്തു ഉടമസ്ഥാവകാശത്തിൽ നേരിയ മാറ്റം വരുത്താം. അടുത്ത തവണ വസ്തു കരംഅടയ്ക്കുമ്പോൾ ആ മാറ്റം പ്രാബല്യത്തിൽ ആകുന്ന തരത്തിൽ ഒരു നിയമ നിർമാണം
അല്ലാതെയുള്ള സിംഗിൾ മാനേജ്മെന്റ് അടക്കമുള്ള കേസിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിൽ സർക്കാർ കാര്യമായി പണം ഇറക്കുന്നുണ്ട് ആയതിനാൽ ഇത് നിലനിൽക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല, എന്നാൽ ഭാവിയിൽ ഇത് നിങ്ങൾക്ക് കൈമാറ്റം ചെയ്യണമെങ്കിൽ സമാനമായ ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്ന് നിബന്ധന നിയമം മൂലം കൊണ്ട് വരാം. ഇനിയുള്ള തസ്തികകളിലെ നിമയനം റഗുലറൈസ് ചെയ്യുന്നതിന് മുന്നെ ഇത് അംഗീകരിപ്പിച്ച് ഒപ്പിട്ട് വാങ്ങണം.
(നിലവിൽ വ്യവസായ ഭൂമി, അതേ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ കൈമാറ്റം ചെയ്യാവൂ എന്ന് കർശന മാനദണ്ഡം ഉണ്ട്. സമാനമായ വിദ്യാഭ്യാസ ഭൂമി എന്ന തരം തിരിവ് കൊണ്ട് വരാം. നിലം, പുരയിടം, തോട്ടം, വ്യവസായ ഭൂമി.. പോലെ വിദ്യാഭ്യാസ ഭൂമിയും