ഷിബിന്വധകേസില് പ്രതികളായ എല്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും വെറുതെവിട്ട മാറാട് കോടതി വിധിയില്‍ സിപിഎം നേതാവ് കെടി കുഞ്ഞികണ്ണന്റെ രൂക്ഷ വിമര്‍ശനം.
പോറ്റിയുടെ കോടതിയിൽ നിന്നും പുലയന് നീതിലഭിക്കില്ലെ…?-കെ ടി കുഞ്ഞികണ്ണന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കെ ടി കുഞ്ഞിക്കണ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഷിബിൻ വധക്കേസിൽ ശാസ്ത്രീയമായ എല്ലാ തെളിവുകളുമുണ്ടായിട്ടും…. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളും…
എന്നിട്ടും 17 പ്രതികളെയും വെറുതെവിട്ടതെന്തേ?
കോടതി ഏകപക്ഷീയമായി പ്രോസിക്യൂഷൻ വാദങ്ങളെ തള്ളിക്കളഞ്ഞതെന്തേ? സച്ചിദാനന്ദൻ തന്റെ കവിതയിൽ ചോദിച്ചതുപോലെ പോറ്റിയുടെ കോടതിയിൽ നിന്നും പുലയന് നീതിലഭിക്കില്ലെന്നുതന്നെയാണോ…?