വിശ്വപ്രസിദ്ധ ഗസൽ ചക്രവർത്തിയെ കേൾക്കാൻ കോഴിക്കോട്ടുകാർ നാളുകൾ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്തെ വേദിക്കുശേഷം ജനുവരി 17 -ന് സ്വപ്നനഗരിയിലാണ് ഗുലാം അലി കോഴിക്കോട്ടുകാർക്കായി പാടുക. സ്വരലയയാണ് ഗുലാം അലിക്ക് കേരളത്തിൽ വേദിയൊരുക്കുന്നത്.
പാക്കിസ്ഥാനി ആയതുകൊണ്ട് ഗുലാം അലിയെ മുംബൈയിലും പൂനെയിലും പാടാനനുവദിക്കില്ലെന്ന് ശിവസേന ഭീഷണിയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ഇന്ത്യയിലെ ഗസല്‍ പരിപാടികള്‍ വേണ്ടെന്നുവെക്കേണ്ടിവന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതാ നിലപാടുകൾക്കെതിരെ കടുത്ത പ്രതിഷേധമുയരാൻ ഈ വിവാദം ഇടയാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് അസഹിഷ്ണുതയെ പ്രതിരോധിച്ചുകൊണ്ട് കേരളത്തില്‍ പാടാനായി ഗുലാം അലിക്ക് വേദിയൊരുക്കുന്നത്.
കോഴിക്കോട് പരിപാടിക്ക് നേതൃത്വം നല്കാൻ മേയര്‍ വി കെ സി മമ്മദ് കോയ ചെയര്‍മാനായ സ്വാഗതസംഘം രൂപീകരിച്ചു. സംവിധായകന് രഞ്ജിത്ത്, കെ ആര് പ്രമോദ്, മെഹ്റൂഫ് എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.