ഷിബിന്‍ വധക്കേസ് വിധിയോടനുബന്ധിച്ച് തൂണേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ നിലനില്‍ക്കെ വെള്ളൂരില്‍ വീടിനു നേരെ ബോംബേറ്. പീടികക്കുനി ഹമീദിന്റെ വീടിന്റെ മതിലിലാണ് ബോംബ് കൊണ്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥലത്ത് പോലീസ് പിക്കറ്റ്പോസ്റ്റ് സ്ഥിതി ചെയ്യുന്നതിന് എതിര്‍വശത്താണ് ഹമീദിന്റെ വീട്. സ്ഥലത്തുനിന്ന് നാടന്‍ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പരിസരത്തെ ഇടവഴിയിലൂടെ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.