Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » സൈബർ അഡിക്ടുകളാണ് മക്കളെങ്കിൽ ഇതാ, ഒരു ഗുണപാഠ കഥ

സൈബർ അഡിക്ടുകളാണ് മക്കളെങ്കിൽ ഇതാ, ഒരു ഗുണപാഠ കഥ

ഇന്റർനെറ്റിനു മുമ്പിൽ പടിഞ്ഞിരിക്കുന്ന ധിഷണാശാലികളായ ബാലകരെ കാത്തിരിക്കുന്നത് അനന്തമായ അറിവുകളുടെ ആകാശങ്ങൾ മാത്രമാണോ? അല്ലെന്നു പറയുന്നു പതിനേഴു വയസ്സിൽ അമീനിനുണ്ടായ ജീവിതാനുഭവം.

വെർച്വൽ ലോകത്തിന്റെ കുരുക്കിൽ തലച്ചോറു കുരുങ്ങി ഭീകരതയുടെ ഇരയായി മാറിയ അമീൻ മലയാളി ബാലനല്ല. എന്നാൽ അവനിൽ മലയാളി ബാലകർക്കും രക്ഷിതാക്കൾക്കും ചില പാഠങ്ങളുണ്ട്. ഇതാ, ഭീകരസംഘടനയായ ഐഎസിലേക്ക് പതിയെ എത്തപ്പെട്ട്, അതിന്റെ പേരിൽ പതിനൊന്നുവർഷം ജയിലിൽ നഷ്ടപ്പെട്ടുപോയ അമീനിന്റെ കഥ:

അലി അമിൻ –  യുഎസിലെ വെർജീനിയ സ്വദേശി. യമനിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതായിരുന്നു അമീനിന്റെ കുടുംബം. ഐഎസിനെക്കുറിച്ച് അറിയാനുള്ള കൗതുകം അവനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വെർച്വൽ കമ്യൂണിറ്റികളിൽ കൊണ്ടെത്തിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇത്തരം സൈബർ കൂട്ടായ്മകളിൽ പ്രത്യേക ഭാഷകളും, ഹൃദയത്തെ മഥിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും, മറ്റെവിടെ നിന്നും കിട്ടിയിട്ടില്ലാത്തത്രയും സൗഹാര്‍ദ്ദങ്ങളും, ഭക്തിയുടെയും സാഹസികതയുടെയും അനുഭൂതികളുമെല്ലാം ഉണ്ടായിരുന്നു. തന്റെ ഗ്രാമീണ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പല കാര്യങ്ങളും ഈ കൂട്ടായ്മകൾ വഴി കിട്ടി. ഇവയിലെല്ലാം ആകൃഷ്ടനായ അമീൻ ഐഎസിനോട് കൂടുതൽ അടുക്കുകയും ചെയ്തു.

ISIS-AMIN-STORY

ലോകത്ത് പലയിടത്തുമുള്ള ഐഎസിന്റെ മുതിർന്ന സഹായികളും പിന്തുണയ്ക്കുന്നവരുമായ ആളുകളുമായി അമീൻ ഓൺലൈൻ സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്തു. ബ്രിട്ടനിൽ നിന്നുള്ള സുബൈർ, ദക്ഷിണാഫ്രിക്കയിലെ ഉസ്മാൻ, ഫിൻലാൻഡുകാരനായ അബ്ദുള്ള തുടങ്ങിയവർ. ഇവരാണ് അമേരിക്കൻ വിറ്റ്നസ് എന്ന പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് തുടങ്ങാൻ അമീനെ പ്രേരിപ്പിച്ചത്.

ആയിരക്കണക്കിന് ഫോളോവേഴ്സും ഉണ്ടായിവന്ന ഈ ട്വിറ്റർ അക്കൗണ്ട് വഴി യുഎസിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായി പലവിധ തർക്കങ്ങളും, ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരകരുമായി സംഭാഷണങ്ങളുമെല്ലാം അമീൻ നടത്തിയിരുന്നു. അമീൻ അറസ്റ്റിലാവുന്നതുവരെ ഈ അക്കൗണ്ട് നേടിയെടുത്ത പേര് നിലനിൽക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

എന്നാൽ അറസ്റ്റിലായതിനുശേഷം, തനിക്ക് തെറ്റുപറ്റിയെന്നു തുറന്നു പറയുകയാണ് അമീൻ. “യഥാർത്ഥ ലോകത്തിലെ കാഴ്ചകൾ കാണാതെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് മാത്രമാണ് ഞാൻ നോക്കിയത്. കുടുംബം, ജീവിതം തുടങ്ങിയ യാഥാർത്ഥ്യങ്ങളിൽ നിന്നെല്ലാമകന്ന് ഞാൻ സൈബർ ലോകത്തിന് അടിമപ്പെട്ടുപോയി. അത് വലിയ തെറ്റായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നു.” അമീൻ പറഞ്ഞു.

 

Leave a Reply