കോഴിക്കോട് വടകരയില്‍ സ്കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മുബഷിര്‍, ഹക്കീബ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പാലാക്കാട് പഠിക്കുന്ന ഇരുവരും ഇന്ന് ഉച്ചയോടെ വടകര റയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. വടകര തോടന്നൂരില്വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്ക് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
