അമ്മയോടൊപ്പം ഒമാന്‍ എയര്‍വേഴ്സിന്റെ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കാമുകനൊപ്പം പോയി. മസ്ക്കറ്റില്‍ നിന്നുള്ള വിമാനത്തില്‍ കോഴിക്കോട്ടെത്തിയ തലശ്ശേരി സ്വദേശിയായ യുവതിയാണ് വിമാനത്താവളത്തില്‍ നിന്ന് കാമുകനോടൊപ്പം പോയത്.
അമ്മയോടൊപ്പം ഒമാന്‍ എയര്‍വേഴ്സിന്റെ വിമാനത്തിലാണ് യുവതി കോഴിക്കോട്ടെത്തിയത്. സഹപാഠിയും ചെന്നൈ സ്വദേശിയുമായ കാമുകന് ഈ സമയം വാഹനവുമായി വിമാനത്താവളത്തിനു പുറത്തെത്തിയിരുന്നു. അമ്മ ബാഗേജ് ക്ലിയര്‍ ചെയ്യുന്ന സമയം യുവതി വിമാനത്താവളത്തിനു പുറത്തിറങ്ങി പോയെന്നാണ് സൂചന.
മകളെ കാണാതെ പേടിച്ച അമ്മ വിമാനത്താവളത്തില്‍ ബഹളം വെക്കുകയും തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ മകളെ കാണാനില്ലെന്നു കാണിച്ച് പരാതി നല്‍കുകയും ചെയ്തു. പോലീസ് വിമാനത്താവള സുരക്ഷാവിഭാഗത്തിന്റെ സഹായത്തോടെ വിമാനത്താവളവും പരിസരവും അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
അന്വേഷണം തുടരുന്നതിനിടെ യുവതി ഗള്‍ഫിലെ അച്ഛനെവിളിച്ച് താന്‍ കാമുകനൊപ്പം പോവുകയാണെന്നറിയിച്ചു. അപ്പോഴേക്കും ഇവര്‍ പാലക്കാട്ടെത്തിയിരുന്നു. ഇരുവരും പ്രായപൂര്‍ത്തിയായവരായതിനാല്‍ പോലീസിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.