മഴക്കാലമായതോടെ ജില്ലയില്‍ പകര്‍ച്ചാവ്യാധികള്‍ പടരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസേന പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പകര്‍ച്ചപ്പനികള്‍ വ്യാപകമായ സാഹചര്യത്തില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത് ഒഴിവാക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം നടപടികള്‍ സ്വീകരിച്ചു തുടങ്ങി. രോഗലക്ഷണങ്ങളും അവക്കു നല്‍കേണ്ട ചികിത്സാ ക്രമവും സംബന്ധിച്ച മാര്‍ഗരേഖ ആശുപത്രി നല്‍കും. സാധാ പനിയുടെ ലക്ഷണവുമായി എത്തുന്ന രോഗിക്ക് ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി എന്നിവ പിടിപെട്ടിട്ടുണ്ടോ എന്നറിയാന്‍ വ്യക്തമായ ചികിത്സാ മാര്‍ഗരേഖ നിലവിലുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന 13 പേരെയാണ് ജില്ലയില്‍ ഇന്നലെ കണ്ടെത്തിയത്. കൂടാതെ രണ്ട് എലിപ്പനി ബാധിതരെയും ഒരു മലേറിയ ബാധിതനെയും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചാല്‍ രോഗത്തെ തടയാനാവും. മഴകൊള്ളുന്നതും തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും കഴിവുന്നതു ഒഴിവാക്കണം.
