Home » ന്യൂസ് & വ്യൂസ് » കോഴിക്കോടിന് വികസന പ്രതീക്ഷ നല്‍കി സര്‍ക്കാറിന്‍റെ നയപ്രഖ്യാപനം; സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം പാര്‍ത്തിയാക്കും

കോഴിക്കോടിന് വികസന പ്രതീക്ഷ നല്‍കി സര്‍ക്കാറിന്‍റെ നയപ്രഖ്യാപനം; സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം പാര്‍ത്തിയാക്കും

കോഴിക്കോടിന്‍റെ വികസനത്തിന് പ്രതീക്ഷ നല്‍കി എല്‍ഡിഎഫിന്‍റെ  പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മലബാറിന്‍റെ ഐടി വികസനങ്ങള്‍ക്ക് പുതിയ അധ്യായം കുറിക്കുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാറിന്‍റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കൂടാതെ കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രഖ്യാപനത്തിലുണ്ട്. ഇത് കോഴിക്കോടിന്‍റെ വികസനത്തിന് ഏറെ സ്വാഗതാര്‍ഹവും പ്രതീക്ഷയേകുന്നതുമാണ്.

പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അഴിമതിരഹിത ഭരണം ഉറപ്പ് വരുത്തും. ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കും. വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് ഉണ്ടാക്കും. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ മാറ്റം കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും. ജില്ലാ ഉപജില്ലാ തലങ്ങളില്‍ ജനകീയ സമ്പര്‍ക്ക പരിപാടി നടത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐടി, ടൂറിസം മേഖലകളില്‍ 10 ല ക്ഷേം പേര്‍ക്ക് തൊഴില്‍ നല്‍കും. വികസം പരിസ്ഥിതി സൗഹൃദമെന്ന് ഉറപ്പ് വരുത്തും.ആഗോളീകരണത്തിന് ജനപക്ഷ ബദല്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കും. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കും. 4 ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ നല്‍കും. ഇതിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്. ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.

പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനുള്ള വകകള്‍ ഏറെയുണ്ട്. തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം, യോഗയിലെ കീര്‍ത്തനം, ജിഷ വധക്കേസ് തുടങ്ങിവ സഭയെ ശബ്ദായമാനമാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ നിലപാടും അതിരപ്പിള്ളിപദ്ധതിയിലെ ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷം ആയുധമാക്കും. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റ അഴിമതി ആരോപണങ്ങള്‍ തന്നെയായിരിക്കും ഭരണപക്ഷത്തിന്റ പ്രതിരോധായുധം.

പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ:

മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി
ഖരമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക യൂണിറ്റ്
നവംബർ ഒന്നിന് ഗ്രാമങ്ങൾ ശുചീകരിക്കാൻ പ്രത്യേക പദ്ധതി
വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും
കഴക്കൂട്ടം ടെക്നോസിറ്റി പണി ഉടൻ പൂർത്തിയാക്കും
ജൈവ പച്ചക്കറി വ്യാപകമാക്കും
കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം
3 ലക്ഷം ഹെക്ടർ നെൽകൃഷി വ്യാപിപ്പിക്കും
നാലു ശതമാനം പലിശയ്ക്ക് കാർഷിക വായ്പ ലഭ്യമാക്കും
തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും
എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ
സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളിൽ ഇ–ഓഫിസ് സംവിധാനം
പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം
വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകർഷിക്കും
തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കും
ജില്ലാ ഉപതലങ്ങളിൽ ജനകീയ സമ്പർക്കപരിപാടി നടപ്പാക്കും
പ്രശ്നങ്ങൾ അവിടെവച്ചുതന്നെ പരിഹരിക്കും
സാമ്പത്തിക അച്ചടക്കം നടപ്പാക്കും
1500 പുതിയ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരും
ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും
ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോൾ വിപണി വില നൽകും
പുനരധിവാസം ഉറപ്പാക്കും
ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ കൂടുതൽ പദ്ധതികൾ
അഴിമതിരഹിത ഭരണം ഉറപ്പാക്കും
വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും
വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും
പദ്ധതികൾ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം
വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും
25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ഐടി, ടൂറിസം, ബയോടെക്നോളജി മേഖലകളിൽ 10 ലക്ഷം തൊഴിലവസരം

Leave a Reply