ജില്ലയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായമായി കുടുംബശ്രീയുടെ സ്നേഹ വീടുകള്‍. കൂട്ടായ്മയില്‍ ഒരു കൂടൊരുക്കാം എന്ന സന്ദേശവുമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 37 കുടുംബശ്രീ സ്നേഹ വീടുകള്‍ നിര്‍മിക്കുന്നു. ആദ്യവീടിന്റെ താക്കോല്‍ദാനം നാളെ കുന്ദമംഗലം പൊയ്യയില്‍ നടക്കും. ജില്ലയിലെ 32 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലായി 37 വീടുകളാണ് പദ്ധതി പ്രതകാരം പൂര്‍ത്തിയാകുന്നത്. ഏകദേശം 550 മുതല്‍ 600 ചതുരശ്ര അടി വിസ്തൃതിയില്‍ 4 മുതല്‍ 5 ലക്ഷം രൂപ വരെ ചിലവിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.
മറ്റുവീടുകളുെട നിര്‍മാണം പുരോഗമിക്കുകയാണ്. കുടുംബശ്രീ 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കൂട്ടായ്മയില്‍ ഒരു കൂടൊരുക്കാം എന്ന സന്ദേശവുമായാണ് സ്നേഹവീട് പദ്ധതി നടപ്പാക്കുന്നത്. ദുരിതം അനുഭവിക്കുന്ന അയല്‍ക്കൂട്ടം അംഗങ്ങളെ സഹായിക്കാന്‍ സിഡിഎസ് തലത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് സ്നേഹനിധി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.