സമാനതകളില്ലാത്ത സഹകരണ സാമിപ്യവുമായി അച്ചടി, ദൃശ്യ മാധ്യമ മേഖലയിലെ സര്‍വ്വതലങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക ഉന്നമനത്തിനും ജീവിത സുരക്ഷക്കും ക്ഷേമത്തിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളുമായി കേരള വിഷ്വല്‍ ആന്‍ഡ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. മാധ്യമ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങാവുന്നതിനൊപ്പം മാധ്യമ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്കാന് അച്ചടി-ദൃശ്യ മാധ്യമ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുക തുടങ്ങിയ വിവിധോദ്ദേശ്യ പദ്ധതികളുമാായി സഹകരണ മേഖലയില്‍ നവീനമായ ചുവടുവെയ്പ് നടത്തുകയാണ് കേരള വിപ്കോ.
കേരള വിപ്കോയുടെ ഔപചാരിക ഉദ്ഘാടനവും സാംസ്കാരിക സംഗമവും ജൂണ്‍ 29, 30 ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കും. ജൂണ്‍ 29 ബുധനാഴ്ച മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സാഹിത്യകാരന് ടിപി രാജീവന് മുഖ്യാതിഥിയായിരിക്കും. ജൂണ്‍ 30ന് നടക്കുന്ന സാംസ്കാരിക സംഗമം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സിനിമാ നടന് നാരായണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. വിപ്കോ പ്രസിഡന്റ് ടി ദിനേഷ് ബാബു അധ്യക്ഷതവഹിക്കും.
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഓഫീസ്, ഇടപാടുകാര്‍ക്ക് തത്സമയ എസ്എംഎസ് അലര്‍ട്ട്, ആര് ടി ജി എസ്, എല്‍ ഇഎഫ് ടി, സൗകര്യവും ലഭ്യമാണ്. അഞ്ചുലക്ഷം വരെയുള്ള ജി ഡി എസും നിത്യനിധി നിക്ഷേപവും റിക്കറിംഗ് ഡിപ്പോസിറ്റ്, ഫിക്സഡ് ഡിപ്പോസിറ്റ്, സേവിംഗ് എക്കൗണ്ട് എന്നിങ്ങനെ വിവിധ വായ്പാ സൗകര്യങ്ങളും ലഭ്യമാണ്.
വിലാസം-
ചെറൂട്ടി റോഡ്
കോഴിക്കോട്-673001
ഫോണ്‍-0495-2769101
