മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍
എംപിയും കലക്ടറും തമ്മിലുള്ള വിഷയത്തില്‍ ഒടുവില്‍ എംപിയോട് മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍ എന്‍ പ്രശാന്ത്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും കലക്ടര്‍ ഫെയ്സ്ബുക്കില്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാര്യങ്ങൾ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് വിശ്വസിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.