ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിച്ച നിലപാടിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം രംഗത്ത്. സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കെടി കുഞ്ഞിക്കണ്ണന് പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് പരസ്യപ്പെടുത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ
ഐസ് സ്ക്രീം പെൺവാണിഭ കേസ്
ഉയർത്തുന്ന ധാർമ്മിക നൈതികവുമായ
പ്രശനങ്ങൾ … ജനാധിപത്യ ബോധമുള്ള ഓരോ മലയാളിയും ഉത്തരം തേടി കൊണ്ടേയിരിക്കും…
ഒരു കോടതിക്കും അവസാനിപ്പിക്കാനാവാത്ത നിലവിളികൾ.. സെക്സ് റാക്കറ്റിവെലക്കണ്ണികളിൽ കുടുങ്ങി പോയ പെൺകുട്ടികളുടെ നിസഹായതയും കണ്ണീരും .. പണവും അധികാരവും ചേർന്നു നടത്തിയ മൊഴി മാറ്റങ്ങൾ … സുപ്രിം കോടതിയിലെ കേരള സർക്കാറിന്റെ അഭിഭാഷകന്റെ നിലപാട് ഇടത് പക്ഷ സർക്കാർ പരിശോധിക്കുക തന്നെ വേണം..
പണവും അധികാരവും കശക്കിയെറിയുന്ന ഇരകളോടൊപ്പമാവണം സർക്കാർ…