കുടുംബശ്രീയുടെ ബജറ്റ് വിഹിതം 200 കോടിയാക്കി ഉയര്‍ത്താന്‍ ബജറ്റില്‍ പ്രഖ്യാപനം. നാലു ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
കുടുംബശ്രീയെക്കുറിച്ച് കഴിഞ്ഞ സര്‍ക്കാരിനറെ ബജറ്റ് പ്രസംഗം പരാമര്‍ശിക്കാത്തതിനെതിരെയും ധനമന്ത്രിയുടെ വിമര്‍ശനമുണ്ടായി.
നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി. ജന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും.
നവംബര്‍ ഒന്നിന് സംസ്ഥാനത്ത് പുതിയ ശുചിത്വ പദ്ധതി നടപ്പാക്കും. വനിതകള്‍ക്കായി പൊതു ശുചിമുറി.
സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്ലി ശുചിമുറികള്‍ ഉറപ്പാക്കും. ബസ് സ്റ്റാന്‍ഡ്, ടൂറിസ്റ്റ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്കായി ഫ്രഷ്അപ് സെന്ററുകള്‍ തുടങ്ങും.