കോഴിക്കോട് മൊകേരിയിലുണ്ടായ കാറപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അര്‍ച്ചിത്, ഏഴാം ക്ലാസുകാരന് ആദില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ഥികളുടെ മേല്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഇരുവരും. സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇവരുടെ മേല്‍ അമിത വേഗത്തില്‍ വന്ന കാര്‍ മറിയുകയായിരുന്നു.
