Home » യാത്ര » സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്;കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ കടലാക്രമണം രൂക്ഷമാകുന്നു

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്;കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ കടലാക്രമണം രൂക്ഷമാകുന്നു

കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍  കടലാക്രമണം രൂക്ഷമായതിനാല്‍ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധക്കണമെന്ന് മുന്നറിയിപ്പ്. പൊലീസ് എയ്ഡ്‌പോസ്റ്റിനു സമീപത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഭാഗത്താണ് കടലാക്രമണം. കടലിലേക്ക് ഇറങ്ങാനും ഇരിക്കാനുമായി തയാര്‍ ചെയ്ത ചവിട്ടുപടികള്‍ മുഴുവന്‍ കടലെടുത്തു. പടികളില്‍ പതിച്ച ഗ്രാനൈറ്റ് സ്‌ളാബുകള്‍ നശിച്ചു. പടികള്‍ക്കുതാഴെ കരിങ്കല്ല് പാകി ഉയര്‍ത്തിയ അടിത്തറയും തകര്‍ന്നു. പാറക്കല്ലുകള്‍ തീരത്ത് ചിതറിയ നിലയിലാണ്. ഇവിടെ നൂറുമീറ്ററോളം നീളത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ ഈ ഭാഗത്ത് അപകടത്തില്‍ പെടാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ കരയില്‍ കയര്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ഇവിടെ കടലാക്രമണം തുടങ്ങിയത്.

Leave a Reply