Home » നമ്മുടെ കോഴിക്കോട് » കുരുന്നുകള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി;കോഴിക്കോട് വട്ടോളി വാഹനാപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; കാറോടിച്ച 18കാരന്‍ അറസ്റ്റില്‍

കുരുന്നുകള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി;കോഴിക്കോട് വട്ടോളി വാഹനാപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; കാറോടിച്ച 18കാരന്‍ അറസ്റ്റില്‍

കോഴിക്കോട് വട്ടോളിയിൽ ചൊവ്വാഴ്ച വൈകിട്ട്  അമിതവേഗതയിലെത്തിയ കാറിടിച്ച് മരണപെട്ട വിദ്യാർത്ഥികളുടെ മൃതദേഹം വട്ടോളി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ആയിരങ്ങളാണ് നിറകണ്ണുകളുമായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നാടിനെ നടുക്കിയ അപകടം. കാറോടിച്ച കക്കട്ട് സ്വദേശി(18) ഫാസിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊകേരി സ്വദേശികളായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദില്‍ ചന്ദ്രന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍ജിത്ത് എന്നിവരാണ് മരിച്ചത്.

vattoli death

 

 

 

 

 

 

 

 

അതിവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ദൂരേക്ക് തെറിച്ചു വീണപ്പോള്‍ മറ്റേയാള്‍ സമീപത്തെ ഇലട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞ കാറിന് അടിയില്‍ അകപ്പെടുകയായിരുന്നു. കാറോടിച്ച കക്കട്ട് സ്വദേശി ഫാസിലിനെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

vattoli-accident

Leave a Reply