ഇരുപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ജില്ലയില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കും. 10,000 ഓട്ടോറിക്ഷകള്ക്കുകൂടി പെര്‍മിറ്റ് അനുവദിച്ചേക്കും. മലിനീകരണം കൂടുതലായതിനാല്‍ പുതിയ ഡീസല്‍ ഒാട്ടോറിക്ഷകള്‍ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പെര്‍മിറ്റ് നല്‍കേണ്ടെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശയുടെ ഭാഗമായാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.
നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി ആക്കി മാറ്റുന്നതിനും ശുപാര്‍ശയുണ്ട്. അതിനാല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. ഇവിടങ്ങളില്‍ ഇരുപത്തിയൊന്ന് വര്‍ഷമായി ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് വര്‍ധിപ്പിച്ചിരുന്നില്ല. അതിനാല്‍ ഈ നഗരങ്ങളില്‍ അനധികൃത സര്‍വ്വീസുകള്‍ കൂടിവരികയാണെന്നും ആരോപണമുണ്ട്.