Home » ഇൻ ഫോക്കസ് » ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതു കൊണ്ടാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്; നിയമസഭയിലെ ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ

ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതു കൊണ്ടാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്; നിയമസഭയിലെ ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ

നിയമസഭയില്‍ നടത്തിയ ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം. സ്വരാജ് എംഎല്‍എ. നിയമസഭക്കുള്ളില്‍ ബൈബിളിനുള്ളില്‍ നിന്നുളള വചനങ്ങള്‍ ഉദ്ധരിച്ചത് ആരെയും വിമര്‍ശിക്കാനല്ലെന്നും എം സ്വരാജ് എംഎല്‍എ പറഞ്ഞു.തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിവാദം മാത്രമാണിതെന്ന് സ്വരാജ് പറഞ്ഞു. ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതു കൊണ്ടാണ് അതിന്റെ പേരില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പന്നികളെയും നായ്ക്കളെയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം. അനഹര്‍ക്ക് അമൂല്യമായത് സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തിലുളളതെന്നും എതെങ്കിലും അംഗത്തെ ഉദ്ദേശിച്ചല്ല പരമാര്‍ശമെന്നും എം സ്വരാജ് പറഞ്ഞു.

ഇന്നലെ നിയമസഭയില്‍ സ്വരാജ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുളള പ്രസംഗമാണ് സ്വരാജ് നടത്തിയത്. ഇത് പ്രതിപക്ഷത്തെ അപമാനിച്ചെന്നും ഇക്കാര്യം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ശരിയായ രീതിയില്‍ അല്ല ഇടപെട്ടതെന്നും വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.സ്വരാജിന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി സ്വരാജ് തന്നെ രംഗത്ത് എത്തിയത്.

Leave a Reply