Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കോഴികോട് ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്‍ എന്നവരുടെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിലെ സ്വന്തം മുറിയില്‍ നിന്നും മാറി ഒഴിഞ്ഞു കിടന്നിരുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply