Home » നമ്മുടെ കോഴിക്കോട് » നഗരത്തില്‍ ഇന്ന് ഉച്ചവരെ ഓട്ടോ-ടാക്സി പണിമുടക്ക്;മാംഗോ കാബ്സ് ടാക്സി സര്‍വ്വീസിനെതിരെ പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍

നഗരത്തില്‍ ഇന്ന് ഉച്ചവരെ ഓട്ടോ-ടാക്സി പണിമുടക്ക്;മാംഗോ കാബ്സ് ടാക്സി സര്‍വ്വീസിനെതിരെ പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍

മാംഗോ കാബ്‌സ് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോടാക്‌സി മോട്ടോര്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ സമരത്തിലേയ്ക്ക്. ഇന്ന് സൂചനാപണിമുടക്ക് നടത്തും. ഓട്ടോടാക്‌സി തൊഴിലാളി യൂണിയന്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചവരെയാണ് സമരമെന്ന് എ.ഐ.ടി.യു.സി സിറ്റി ഓട്ടോ സെക്ഷന്‍ സെക്രട്ടറി പി.എം പത്മനാഭന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ സിറ്റിയില്‍ അനധികൃത സര്‍വീസ് നടത്താന്‍ മാംഗോ കാബ്‌സ് നീക്കം നടത്തുന്നതായി നേതാക്കള്‍ ആരോപിച്ചു. നിലവിലുള്ള ഓട്ടോ ടാക്‌സി തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് മാംഗോ കാബ്‌സ് നടത്തുന്നത്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും
എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ് എന്നിവയുള്‍പ്പെട്ട സംയുക്തസമരസമിതിയാണ് സമരത്തിനുളളത്. പണിമുടക്കുന്ന തൊഴിലാളികള്‍ മാവൂര്‍റോഡിലെ മാംഗോ കാബ്‌സ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 10.30 ന് മുതലക്കുളം കേന്ദ്രീകരിച്ച് പ്രകടനമായി തൊഴിലാളികള്‍ മാവൂര്‍ റോഡില്‍ എത്തും.

എന്നാല്‍ സംരംഭവുമായി മുന്നോട്ടുപോകുമെന്ന് മാംഗോ കാബ്സ് പ്രതിനിധികളും പറഞ്ഞു. നല്ല പ്രതികരണമാണ് കോഴിക്കോട്ട് ലഭിക്കുന്നത്. ഇതിനകം നിരവധി പേര്‍ സേവനം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആരോപണം തെറ്റാണ്. കോഴിക്കോട്ടുകാരുള്‍പ്പെടെ ഇരുനൂറോളം പേരെയാണ് മാംഗോ കാബ്&്വംിഷ;സ് ഡ്രൈവര്‍മാരായി നിയമിച്ചിട്ടുള്ളത്. 200 ലേറെ വിവിധ ഇനം മോഡല്‍ വാഹനങ്ങളാണ് മാംഗോ കാബ്&്വംിഷ;സ് കോഴിക്കോട്ട് നിരത്തിലിറക്കുന്നത്. പൂര്‍ണമായും സാറ്റലൈറ്റ് സംവിധാനത്തോടുകൂടി ഒരുക്കുന്ന സുരക്ഷിതമായ യാത്രയാണ് മാംഗോ കാബ്‌സിന്റേതെന്നും അവര്‍ അവകാശപ്പെട്ടു. ഇതിന്റെ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസ് പൂര്‍ണമായി ആരംഭിച്ചിട്ടില്ല. യൂണിയനുകള്‍ നിലപാടു മാറ്റാത്തപക്ഷം പൊലീസ് സംരക്ഷണത്തില്‍ സര്‍വീസ് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചുവരികയാണെന്ന് മാംഗോ കാബ്&്വംിഷ;സ് പ്രതിനിധികള്‍ അറിയിച്ചു.

Leave a Reply