Home » നമ്മുടെ കോഴിക്കോട് » കടലിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ വരുന്നു;ആദ്യഘട്ടം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക്

കടലിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ വരുന്നു;ആദ്യഘട്ടം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക്

കടല്‍ജലത്തിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ അതിവേഗ യാത്രാബോട്ട്  സര്‍വീസ് സംസ്ഥാനത്തു നടപ്പാക്കാന്‍ ശ്രമം. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്കും അടുത്ത ഘട്ടത്തില്‍ വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കും ഇതില്‍ ‘പറക്കാം’. രാജ്യത്തു തന്നെ ആദ്യമായി നടപ്പാക്കുന്ന  സംരംഭം  ദുബായ് കേന്ദ്രമായുള്ള പ്രവാസികളുടെ നേതൃത്വത്തിലുള്ള ‘ഫെയ്‌സ് ബോട്ട് ട്രിപ്’ എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ  തുറമുഖ വകുപ്പാണ്  ആവിഷ്‌കരിക്കുന്നത്.

യാത്ര തുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ വേഗമാര്‍ജിക്കുന്നതോടെ ബോട്ടിന്റെ പ്രൊപ്പല്ലര്‍ മാത്രമാകും വെള്ളത്തില്‍ തൊട്ടിരിക്കുകയത്രെ. സാധാരണ കടല്‍യാത്രയിലെ  തിരമാലകള്‍ മൂലമുള്ള  ഉലച്ചില്‍ ഇതില്‍ അറിയില്ല. ഗ്രീസില്‍ ഇത്തരം ബോട്ടുകള്‍ ധാരാളമായി സര്‍വീസ് നടത്തുന്നുണ്ട്. പോര്‍ട്ട് വാടക ഉള്‍പ്പെടെയുള്ള വരുമാനലഭ്യതയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. പദ്ധതി  സംബന്ധിച്ചു സര്‍ക്കാരും കമ്പനിയും ധാരണ (എംഒയു) ഒപ്പുവച്ചുകഴിഞ്ഞതായി തുറമുഖ വകുപ്പ് അധികൃതര്‍ പറഞ്ഞു.  ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണു പുതിയ രൂപത്തില്‍ ഇപ്പോള്‍ നടപ്പാകാന്‍പോകുന്നത്.

Leave a Reply