Home » യുവ » ഇനി അനായാസം ഇംഗ്ലീഷ് പഠിക്കാം ‘ബാബ ഈസി ഇംഗ്ലീഷി’ലൂടെ

ഇനി അനായാസം ഇംഗ്ലീഷ് പഠിക്കാം ‘ബാബ ഈസി ഇംഗ്ലീഷി’ലൂടെ

ബിരുദാനന്തര ബിരുദം നേടിയിട്ടും, ഇംഗ്ലീഷില്‍ പ്രാവിണ്യം ഇല്ലാത്തതിനാല്‍ ജോലിസാധ്യതകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്ന് സര്‍വസാധാരണമാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍ അക്കാദമിക് ലോകത്ത് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. എന്നാല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ട് ഇംഗ്ലീഷ് അനായാസം കൈകാര്യ ചെയ്യാനാവാതെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു യുവാവ് പ്രതിസന്ധികളെ വെല്ലുവിളിച്ച് ഇംഗ്ലീഷ് എളുപ്പം കൈകാര്യ ചെയ്യാനുള്ള ഒരു പാഠ്യപദ്ധതി സ്വയം വളര്‍ത്തികൊണ്ടുവന്നു എന്ന ചരിത്ര നേട്ടത്തിലാണ് നാഷ്ണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സ്ഥാപകന്‍ കൂടിയായ ബാബ അലക്‌സാണ്ടര്‍.

award
ബാബ ഈസി ഇംഗ്ലീഷ് എന്ന ഈ പാഠ്യപദ്ധതി വ്യാകരണത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ പരമാവധി 50 മണിക്കൂറിനുള്ളില്‍ ഒരാളെ അനായാസം ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള രീതിയാണ്. ഒരു ലോകം ഒരു ഭാഷ എന്ന ആശയവുമായി അനുദിനം പ്രചരിക്കുന്ന ബാബ ഈസി ഇംഗ്ലീഷിന് ഇന്ന് കേരളത്തില്‍ 60ല്‍പരം പഠന കേന്ദ്രങ്ങളുണ്ട്. ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ സി ഡി സി ഇന്ന് കുട്ടികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ പ്രധാന എന്‍ജിഒ ആണ്. നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനനിരതനായ ബാബ അലക്‌സാണ്ടര്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തെ ആസ്വാദകരമാക്കിക്കൊണ്ട് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായ ഒരു പോരായ്മയെ അതിജീവിക്കാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇന്ന് ഒരു വഴികാട്ടിയായിരിക്കയാണ്. നമ്മുടെ പ്രതിസന്ധികളെ നമ്മുടെ സാധ്യതകളാക്കി മാറ്റാന്‍ കഴിയുമെന്നാണ് ഈ പുതിയ പാഠ്യരീതി കണ്ടെത്തിയതിലൂടെ സ്വന്തം ജീവിതംകൊണ്ട് ബാബ അലക്‌സാണ്ടര്‍ വ്യക്തമാക്കി തരുന്നത്. വ്യത്യസ്തമായ ഭാഷാരീതികളാണ് വികസനത്തിന് തടസ്സമാകുന്നതെന്നും വികസിത രാജ്യങ്ങള്‍ വളര്‍ച്ച നേടിയതില്‍ അവരുടെ ഭാഷയ്ക്ക് പ്രാധാന്യമുണ്ടെന്നും ബാബ അലക്‌സാണ്ടര്‍ പറഞ്ഞുവെക്കുന്നു.
കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് പത്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ബാബ അലക്‌സാണ്ടര്‍ എന്‍ സി ഡി സിയുടെ മാസ്റ്റര്‍ ട്രെയ്‌നികൂടിയാണ്. എന്‍സിഡിസിയുടെ കീഴില്‍ മോണ്ടിസറി ടിടിസി കോഴ്‌സുകളും നടത്തിവരുന്നുണ്ട്.

കൈരളി പീപ്പിള്‍ ടിവിയുടെ അവാര്‍ഡ് ഈ ലിങ്കില്‍ കാണാം-    https://www.facebook.com/Baba-Easy-English-607311406062823/

Leave a Reply