Home » ഇൻ ഫോക്കസ് » സിപിഎമ്മിന് ആശ്വാസം; എം കെ ദാമോദരന്‍ സ്ഥാനമൊഴിഞ്ഞു

സിപിഎമ്മിന് ആശ്വാസം; എം കെ ദാമോദരന്‍ സ്ഥാനമൊഴിഞ്ഞു

അഡ്വ.എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഒഴിഞ്ഞു. വിവാദങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം കിട്ടിയതില്‍ ദാമോദരന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതുവരെ നിയമനത്തിന്റെ ഉത്തരവ് കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ രാജി വെയ്‌ക്കേണ്ടതില്ലെന്നും വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി എം.കെ.ദാമോദരൻ ഏറ്റെടുക്കില്ലെന്ന്  ഹൈക്കോടതിയില്‍  സർക്കാർ  അറിയിച്ചു. നിയമോപദേശകനെ നിയമിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറിക്കു സമാനമായ പദവിയിൽ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ദാമോദരൻ ഇനിയും കൈപ്പറ്റിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റണമെന്ന പൊതുതാൽപര്യ ഹർജി വന്നിട്ടുള്ളത്. പദവി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സർക്കാർ നിയമോപദേശകൻ സർക്കാരിനെതിരായ കേസിൽ ഹാജരാകുന്നുവെന്നും അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് പൊതുതാൽപര്യ ഹർജി നൽകിയിരുന്നത്. അത് പരിഗണിക്കുമ്പോഴായിരുന്നു സർക്കാർ നിലപാടു മാറ്റിയത്.

ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായിരുന്നു. സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഇതു വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു.

എന്നാൽ, പ്രതിഫലം പറ്റാതെയാണ് ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുപടി.

Leave a Reply