Home » നമ്മുടെ കോഴിക്കോട് » കുറ്റ്യാടി ലീഗ് പ്രവര്‍ത്തകന്‍റെ കൊല; എസ്.ഡി.പി.ഐക്കെതിരെ ആഞ്ഞടിച്ച് പാറക്കലിന്റെ എഫ്.ബി പോസ്റ്റ്‌

കുറ്റ്യാടി ലീഗ് പ്രവര്‍ത്തകന്‍റെ കൊല; എസ്.ഡി.പി.ഐക്കെതിരെ ആഞ്ഞടിച്ച് പാറക്കലിന്റെ എഫ്.ബി പോസ്റ്റ്‌

കോഴിക്കോട് വേളത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍  എസ്.ഡി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയുടെ എഫ്.ബി പോസ്റ്റ്.

പാറക്കല്‍ അബ്ദുള്ളയുടെ എഫ് പോസ്റ്റ്‌ കാണാം

പ്രിയ നസീറുദ്ധീൻ എന്റെ മകന്റെ പ്രായമേ നിനക്കുള്ളൂ , നിന്നെ സംരക്ഷിക്കുക എന്റെയും കൂടെ കടമയായിരുന്നു , കഴിഞ്ഞില്ല എനിക്ക്. ഒരു എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ കുറ്റ്യാടിയുടെ എല്ലാവരുടെയും എം.എൽ.എ ആണ് ഞാൻ , നസീറും എന്റെ മണ്ഡലക്കാരനാണ് അവന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കത്തി വെച്ച കാപാലികരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു തക്കതായ ശിക്ഷ വാങ്ങി കൊടുക്കുക തന്നെ ചെയ്യും തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത നിന്റെ സമീപനമാണ് നിന്നെ കൊല്ലിച്ചത് എസ്.ഡി.പി.ഐ പോലുള്ള സംഘടവകള്‍ തീവ്രവാദം വളർത്തുകയാണ് അതിനെതിരെ പ്രവർത്തിക്കുക തന്നെ വേണം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന കേസിന്റെ അന്വേഷണത്തില്‍ നിന്നും കുറ്റ്യാടി പൊലീസിനെ മാറ്റി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണമെന്ന് ഞാൻ നിയമസഭയില്‍ ആവശ്യപ്പെട്ടു. നസീറുദ്ദിന്റെ വധം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഞാൻ . എന്റെ കുറ്റിയാടി മണ്ഡലത്തിലെ വേളം പഞ്ചായത്തിലെ പുത്തലത്ത് അനന്തോത്ത് മുക്കില്‍ നസീറുദ്ദീനെ(22) വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഒരു സംഘം അക്രമികള്‍ കുത്തിക്കൊന്നത്. നസീറുദ്ദീനെ കൊന്ന പ്രതികള്‍ക്ക് ബിരിയാണി വിളമ്പുന്ന നിലപാടാണ് കുറ്റിയാടി പൊലീസ് സ്റ്റേഷനില്‍ കാണാനായത് . എസ്.ഡി.പി.ഐക്കാര്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന പൊലീസാണ് കുറ്റിയാടിയിലേത് എന്നതില്‍ ജനം ഭീതിയിലാണ്. പൊലീസും എസ്.ഡി.പി.യും തമ്മിലുള്ള അവിശുദ്ധ ബന്ധം വടകര താലൂക്കില്‍ പരസ്യമാണ്. എല്ലാ പൊലീസുകാരും മോശക്കാരാണെന്ന് പറയുന്നില്ല. ഇവര്‍ക്കിടയിലുള്ള ചില കള്ളനാണയങ്ങളുണ്ട്. എസ്.ഡി.പി.ഐക്കാര്‍ പ്രതിയാകുന്ന കേസുകളിലൊക്കെ ഇത്തരക്കാര്‍ എഫ്.ഐ.ആര്‍ അവര്‍ക്കനുകൂലമാക്കി കേസില്‍ നിന്നും അവരെ രക്ഷിക്കുകയാണ്. നസീറുദ്ദീന്റെ വധത്തില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. അതേസമയം, എസ്.ഡി.പി.ഐക്കാര്‍ക്കകട്ടെ വി.ഐ.പി പരിഗണനയാണ് നല്‍കുന്നത്. പൊലീസിന്റെ നിരുത്തരവാദമായ ഇടപെടല്‍ പ്രശ്‌നങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണ്. നാട്ടില്‍ മതേതരത്വം നിലനിര്‍ത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെടുകയാണ് , തീവ്രവാദവുമായി സന്ധിയില്ല എന്ന നിലപാട് നസീറുദ്ദീന്‍ എടുത്തതാണ് എസ്.ഡി.പി.ഐയെ പ്രകോപിപ്പിച്ചത്. മരണം അപകട കാരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എസ്.ഡി.പി.ഐ നടത്തിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അതിന് നേതൃത്വം നല്‍കിയവരെയും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടകര താലൂക്കില്‍ ഇവര്‍ നിരന്തരമായി അക്രമം അഴിച്ചു വിടുകയാണ്. വടകര മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന ഓര്‍ക്കാട്ടേരിയിലെ പി.പി. ജാഫറിനെ തലക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചു. കഷ്ടിച്ചു ജീവന്‍ രക്ഷപ്പെട്ട ജാഫറിന് മാസങ്ങളോളം മണിപ്പാല്‍ ഹോസ്പിറ്റലില്‍ കഴിയേണ്ടിവന്നു. അഴിയൂരിലെ പാര്‍ട്ടി പ്രസിഡന്റ് നെല്ലോളി കാസിം ഹാജിയെ അടിച്ചുവീഴ്ത്തി കാലൊടിച്ചു. കാല്‍ മുറിച്ചുമാറ്റി വര്‍ഷങ്ങളോളം അദ്ദേഹത്തിന് കിടപ്പില്‍ കഴിയേണ്ടി വന്നു. മറ്റൊരു പ്രവര്‍ത്തകനായ അന്‍വര്‍ ഹാജിയെയും ക്രൂരമായി മര്‍ദിച്ചു. അഴിയൂര്‍ പൂഴിത്തലയിലെ സി.പി. ഫിറോസ് എന്ന ലീഗ് പ്രവര്‍ത്തകനെ തലശ്ശേരി ചാക്കൂട്ടം റയില്‍വേ ട്രാക്കില്‍ വെച്ചു കൊലപ്പെടുത്തിയ ശേഷം തീവണ്ടി അപകടം എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നതും ആരും മറക്കരുത്

Leave a Reply