Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് നഗരം സമ്മാനിച്ച ആദ്യസൗഭാഗ്യത്തെ ഓര്‍ത്ത് മോഹന്‍ലാല്‍
Mohanlal Viswanathan Nair

കോഴിക്കോട് നഗരം സമ്മാനിച്ച ആദ്യസൗഭാഗ്യത്തെ ഓര്‍ത്ത് മോഹന്‍ലാല്‍

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പോള്‍ നഗരം സമ്മാനിച്ച സൗഭാഗ്യങ്ങളെ ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുന്നെ ആദ്യമായി കോഴിക്കോടെത്തിയപ്പോള്‍ ഒരു ഓട്ടോഗ്രാഫിനായി കാത്തുനിന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. 1992ല്‍ നഗരത്തിലെത്തിയപ്പോള്‍ ജീവിതത്തിലാദ്യമായും അവസാനമായും ഓട്ടോഗ്രാഫ് ചോദിച്ച ലോകപ്രശസ്ത്ര ചിത്രകാരനായ എംഎഫ് ഹുസൈന്റെ ഒര്‍മ്മകളെ കുറിച്ച്  നടന്‍ എഴുതുന്നു.

1992-ല്‍ ഷൂട്ടിങ്ങിനായി കോഴിക്കോടെത്തിയ അതേ സമയത്ത് തന്നെയായിരുന്നു എംഎഫ് ഹുസൈന്‍ ഈ നഗരത്തിലെത്തിയത്. ചിത്രങ്ങളോട് ഇഷ്ടമായതിനാല്‍ നേരത്തെ ഹുസൈന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് കോഴിക്കോട് നഗരത്തില്‍വെച്ചാണ്. ചെരിപ്പിടാത്ത കാലുകള്‍, വെള്ളിനാരുകള്‍ പൊതിഞ്ഞമുഖം, സൂക്ഷ്മമായ കണ്ണുകള്‍, എല്ലാവരെയും പോലെ എന്നെയും പരിചയപ്പെടുത്തി. എന്നെ കുറിച്ച് മുന്നേ കേട്ടിരുന്നോ എന്നറിയില്ല. നേര്‍ത്ത ഒരു ചിരി മാത്രം. അല്പസമയം ഞങ്ങള്‍ ഒരുമിച്ചുണ്ടായി. അന്ന്, ഒടുവില്‍ പിരിയാന്‍ നേരമായി. ഹുസൈന്റെ ഓട്ടോഗ്രാഫ് കിട്ടിയാല്‍ കൊള്ളാം എന്നെനിക്ക് എന്തുകൊണ്ടോ തോന്നി. എങ്ങനെ ചോദിക്കും എന്ന് ശങ്കിച്ച് അല്‍പ്പം നേരം അവിടെ ചുറ്റിപ്പറ്റി നിന്നു. അതിനു മുമ്പ് ആരോടും ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അതിന്റെ രീതികളും അറിയില്ലായിരുന്നു. ഒടുവില്‍ എല്ലാ ധൈര്യവും സംഭരിച്ച് ഞാന്‍ അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിച്ചു. അതുകേട്ട് ഹുസൈന്‍ ആദ്യം ഒന്ന് ചിരിച്ചു. തുടര്‍ന്ന് അദ്ദേഹം നിമിഷ നേരം കൊണ്ട് ഒരു ഗജമുഖരൂപം വരച്ചു. എന്നിട്ട് അതിനു മുകളില്‍ എഴുതി ഫോര്‍ മോഹന്‍ലാല്‍. പിന്നെ സ്വന്തം പേരും ഒപ്പും തീയ്യതിയും. ഒരു വലിയ നിധി കിട്ടിയപോലെ തോന്നി എനിക്ക്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ചിത്രം എന്നോടൊപ്പമുണ്ട്. ഹുസൈനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ നഗരം എനിക്കു സമ്മാനിച്ച ആ സൗഭാഗ്യ സായാഹ്നത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്.
തുടര്‍ന്നങ്ങോട്ടും

Leave a Reply