Home » നമ്മുടെ കോഴിക്കോട് » ‘ഉപ്പിലിട്ട കുഴപ്പക്കാര്‍’; നഗരത്തില്‍ ആരോഗ്യവകുപ്പിന്‍റെ വ്യാപക പരിശോധന

‘ഉപ്പിലിട്ട കുഴപ്പക്കാര്‍’; നഗരത്തില്‍ ആരോഗ്യവകുപ്പിന്‍റെ വ്യാപക പരിശോധന

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധനയില്‍ കടപ്പുറം പരിസരത്തു നിന്നും  പഴകിയ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും കണ്ടെടുത്തു.

കോഴിക്കോട് നഗരത്തിലെ കടകളിലും ഉന്തുവണ്ടികളിലും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം  പരിശോധന നടത്തി. പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു.പൂര്‍ണമായും വൃത്തിഹീനമായ മൂന്ന് ഉന്തുവണ്ടികള്‍ പിടിച്ചെടുത്തു. ആരോഗ്യകരമായ സാഹചര്യം ഉറപ്പാക്കും വരെ ബീച്ചിലെ ഉന്തുവണ്ടിക്കച്ചവടം താല്‍ക്കാലികമായി നിരോധിച്ചു. ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തും വിധമാണ് ബീച്ചിലെ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. കേടുവന്ന പഴങ്ങളാണ് ഉപ്പിലിട്ട് വില്‍പന നടത്തുന്നത്. മിക്ക കടകളിലും പഴങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന കത്തി, ഐസ് ഉരതുന്നതിനുപയോഗിക്കുന്ന ബ്ലേഡ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ തുരുമ്പെടുത്ത നിലയിലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിച്ച് കൊടുക്കാന്‍ പറ്റില്ലെന്ന് ആരോഗ്യ വ്ിഭാഗം അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ പ്രാധമിക ശുചീകരണം നടത്തി. വരും ദിവസങ്ങളില്‍ ശുചീകരണം ഊര്‍ജിതമാക്കും. ഭക്ഷ്യ യോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നത് തടയും. വില്‍പന കഴിഞ്ഞാല്‍ ഉന്തു വണ്ടികള്‍ നിര്‍ത്തിയിടുന്നത് തടയും.

 

Leave a Reply