ആതുര സേവന രംഗത്തെ വിദ്യാര്‍ത്ഥികളോട് മനുഷ്യത്വത്തിന്റെ ബാലപാഠം മറക്കരുതെന്ന് എന്നും ഉപദേശിക്കുന്ന അധ്യാപകന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് നിരവധി പൊന്‍തൂവല്‍ ചാര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണന് ഇപ്പോള്‍ തടവറയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ച ഈ വാര്‍ത്ത ഞെട്ടലോടെയാണ് അദേഹത്തെ പരിചയമുള്ളവരും ശിഷ്യന്മാരും കേട്ടത്. ഇതിനിടയില്‍ പി.വി.നാരായണനെ കുറിച്ചുള്ള അയല്‍വാസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ
മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനെതിരെയുള്ള ലൈംഗിക പീഡന കേസ് ആസൂത്രിത ശ്രമത്തിന്റെ ഭാഗമൊ. ??? വെറും മുപ്പത് രൂപ മാത്രം ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുന്ന കേരളത്തിലെ ഏക ഡോക്ടറെ കൂടുക്കാന് ശ്രമിച്ചതിനു പിന്നില്‍ സമീപത്തെ സ്വകാര്യ പോളി ക്ളിനിക്കുകളും സ്വകാര്യ ആശുപത്രികളും .. ?? ആതുര സേവനം വെറും ബിസിനസ്സായി മാറിക്കഴിഞ്ഞ ഇക്കാലത്ത് വെറും മുപ്പത് രൂപ മാത്രം ഫീസ് വാങ്ങി ( നിര്‍ധന രോഗികളാണെങ്ങില് ഫീസ് വാങ്ങാതെയും ) ആതുര സേവനം ചെയ്യുന്ന വ്യക്തിയാണു അദ്ധേഹം. മികച്ച ആതുര സേവനത്തിനു നാട്ടിലെ ജനങ്ങള്‍ മുഴുവനും സ്വീകരണം നല്കി ജനകീയ ഡോക്ടര്‍ എന്ന വിശേഷണം നല്കി ആദരിച്ച വ്യക്തികൂടിയാണു അദ്ധേഹം. കസല്‍ട്ടേഷന്‍ മുറിയുടെ വാതില്‍ തുറന്നിട്ട് ഒളവണ്ണയിലെ റോഡ് സൈഡിലുളള തന്റെ ഭാര്യയോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന സ്വന്തം വീട്ടില്‍ വെച്ച് രോഗികളെ വളരെ വേഗത്തില്‍ പരിശോധിച്ച് അയക്കുന്ന ആളാണു അദ്ധേഹം. അന്‍പതിലധികം ആളുകള്‍ വാതിലിനകത്തുപോലും വരിക്കു നിന്നു കാണുവാന്‍ നോക്കി നില്‍ക്കെ പീഡിപ്പിച്ചു എന്നു പറയുതില്‍ എന്ത് യുക്തിയാണുള്ളത്. ഞാന്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി വിദ്യാര്‍ത്തിയും, കൂടാതെ മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയും ആയിരുപ്പോള്‍ അദ്ധേഹം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആയിരുന്നു. ഔദ്ധ്യോകിക നിലയിലും, അദ്ധേഹത്തിന്റെ തൊട്ടു അയല്‍ വാസിയും, നാട്ടുകാരനും എന്ന നിലയിലും എനിക്ക് അദ്ധേഹത്തെ വളരെ അടുത്തറിയാം, തീര്‍ത്തും ഇതോരു ചതിയാണൊണെന്നെ എനിക്ക് മനസിലാക്കാന്‍ കഴിയു. അദ്ധേഹം വെറും മുപ്പത് രൂപ മാത്രം ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുന്നു എന്നതു മൂലം ആ പ്രദേശത്തിന്റെ എതാണ്ട് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു സ്വകാര്യ പോളി ക്ളിനിക്കുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ബിസിനസ്സ് ഒന്നും കിട്ടില്ല, തീര്‍ച്ചയായും ആതുര സേവനം ബിസിനസ്സ് ആക്കി മാറ്റിയ ആ ലോബി തയൊയിരിക്കും ഇതിനും പിറകില്‍……. ആതുര സേവനം വന്‍ ബിസിനസ്സ് ആയിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ ഇദ്ധേഹത്തേപ്പോലെയുള്ള ഡോക്ടര്‍മാര്‍ തീര്‍ച്ചയായും നമ്മുടെ നാടിനു ആവശ്യമാണു. അദ്ധേഹം പഠിപ്പിച്ച മെഡിക്കല്‍ വിദ്യാര്ത്തികളും അദ്ധേഹത്തിന്റെ നാട്ടുകാരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നു അപേക്ഷിക്കുന്നു…..