Home » നമ്മുടെ മലപ്പുറം » സ്വപ്നവീടിന്റെ അകം മിനുക്കാൻ ‘അറ്റിക്

സ്വപ്നവീടിന്റെ അകം മിനുക്കാൻ ‘അറ്റിക്

സ്വപ്‌നസാക്ഷാത്ക്കാരമായ വീടിന് എങ്ങനെ മോടികൂട്ടാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ.  പണ്ട് വീടുകൾക്ക് ഒരേ നിറവും രൂപവുമായിരുന്നു. ഓടുപാകിയ ചരിഞ്ഞ മേൽക്കൂരയും വെള്ളപൂശിയ ചുമരുകളുമായി അവ മനുഷ്യന്റെ എല്ലാ ജീവിത മുഹൂർത്തങ്ങൾക്കും സാക്ഷിയായി ഏറെക്കാലം നിലനിന്നു. എന്നാൽഇന്നങ്ങനെയല്ല ഓരോ വീടും രൂപം കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. സ്വപ്ന ഭവനത്തിന്റെ പുറം പോലെത്തന്നെ അകവും മിനുക്കിയെടുക്കാനാണ് ഇന്നത്തെ തലമുറയ്ക്കിഷ്ടം. അകത്തളത്തെ അലങ്കരിക്കാൻ വ്യത്യസ്തത പരീക്ഷിക്കുന്നവരാണേറെയും. എത്രയോ പേർ ഇന്റീരിയർ ഡെക്കറേഷൻ ഉൽപന്നങ്ങളോടുള്ള ഭ്രമത്താൽ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്ത് അവ സ്വന്തമാക്കുന്നു. എന്നാൽ ഈ അലച്ചിലിന് വിരാമമിട്ടുകൊണ്ടാണ് കോഴിക്കോട് പ്രവർത്തനമാരംഭിച്ച അറ്റിക് കൺസെപ്ച്വൽ ഇന്റീരിയേഴ്സിന്റെ കടന്നുവരവ്.

ഈ സംരംഭത്തിന്റെ മുഴുവൻ മേൽനോട്ടവും വഹിക്കുന്നത് രണ്ട് വനിതകളാണ്. സഹോദരിമാരായ റജിനയും റമിനയും. മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്ന ബിസിനസ്സ്  കൈകാര്യം ചെയ്യുകയെന്നത് ചേച്ചിയുടെയും അനിയത്തിയുടെയും ദീർഘനാളായുള്ള ആഗ്രഹമായിരുന്നു. റജിനയുടെ ഭർത്താവ് ആഷിക്ക് ആർക്കിടെക്ട് ആയതിന്റെ ഗുണവും സപ്പോർട്ടും ഈ സംരംഭത്തിനുണ്ട്. കൂടാതെ അനിയത്തി റമിന ഇന്റീരിയൽ കോഴ്സ് പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസവും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഞങ്ങളുടെ കരുത്തരാണെന്ന് ഇവർ പറയുന്നു.

ഇന്തോനേഷ്യൻ ഉൽപന്നമായ സെറാമിക് പോട്ടുകളുടെ വലിയ ശേഖരം അറ്റിക്കിൽ ഒരുക്കിയിട്ടുണ്ട്. എല്ലാം നേരിൽക്കണ്ട് ഉറപ്പുവരുത്തിയതിന് ശേഷമാണ് സ്ഥാപനത്തിൽ എത്തിക്കുന്നത്. പഴയ ആചാരപ്രകാരമാണ് ഓരോ പോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾ തീർത്തും വ്യത്യസ്തവുമാണ്. പൂർണ്ണമായും കൈകൊണ്ടാണ് പോട്ടുകളുടെ നിർമ്മാണം. ആവശ്യപ്പെടുന്ന ഏത് ആകൃതിയിലും പോട്ടുകൾ അനായാസം നിർമ്മിക്കാൻ ഇന്തോനേഷ്യക്കാർക്ക് കഴിയുന്നു എന്നുള്ളത് പ്ലസ് പോയിന്റാണ്. ഈ അറിവിന്റെ വെളിച്ചത്തിലാണ് സെറാമിക് പോട്ടുകളോട് കൂട്ട് കൂടിയത്. ഒറിജിനൽ സെറാമിക് പോട്ടുകൾ, ഇന്ത്യോനേഷ്യയിലെ പാടങ്ങളിലെ നാടൻ ചെളി പുരട്ടിയുള്ള പോട്ടുകൾ, ലെതറും മണലും മുളയും ചേർന്ന സെറാമിക് പോട്ടുകൾ, സാൻഡ് ഫിനീഷ്ഡ് പോട്ടുകൾ, മിറർ വർക്ക് ചെയ്ത പോട്ടുകൾ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ഒരുപാട് ഡിസൈനുകൾ വേറെയും. അവയിൽ പെയിന്റ് ചെയ്ത പോട്ടിന് ചന്തമേകിക്കൊണ്ടുള്ള കലാകാരന്റെ വ്യത്യസ്ത പൂക്കളുടെ ചാരുത വിരിയുന്നു. പോട്ടുകളിലെ ചിത്രങ്ങൾക്ക് സാമ്യമുണ്ടാകില്ല. കാരണൺ ചിത്രകാരന്റെ മനസും ചിന്തയും ആശയവും മാറുന്നതിന് അനുസരിച്ച് വരയുടെ ലോകം വ്യത്യസ്തമാകുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് പെയിന്റിലും പ്രിന്റിലുമുള്ള സെറാമിക് പോട്ടുകൾ, സെറാമിക് പോട്ടറി പ്ലെയിറ്റിൽ മൊസൈക്ക് ഗ്ലാസിന്റെ വർണ്ണങ്ങൾ വാരിവിതറി പുത്തൻ കാഴ്ചാനുഭവം സമ്മാനിക്കുന്നു. ഔട്ട് ഡോർ പോട്ടുകളും ഇവിടെ പ്രധാനികളായുണ്ട്. ലിവിംഗ് റൂമിനെ സ്പെഷ്യലാക്കാൻ ഇന്റഡോർ വാട്ടർ ഫൌണ്ടെയ്നുകൾ ഉപയോഗപ്പെടുത്താം. പൂന്തോട്ടങ്ങൾക്ക് ജീവൻ നൽകാൻ ഔട്ട്ഡോർ വാട്ടർ ഫൌണ്ടെയ്നുകളുമാകാം. ഇവയെല്ലാം അറ്റിക്കിലെ താരങ്ങളാണ്. തായ് ലാന്റ് ഉൽപന്നമായ പോട്ടുകൾ വ്യത്യസ്തമാകുന്നത് മുഴുവൻ ഗ്ലാസ് പീസിൽ അണിഞ്ഞൊരുങ്ങിയാണ്.

ക്ലോക്കിന് പുതിയ പേരും ഭാവവും നൽകിയാണ് അറ്റിക് വ്യത്യസ്തമാവുന്നത്. മരത്തിൽ തീർത്ത വലിയ അലമാരയുടെ ഉച്ചിയിൽ ഉഗ്രൻ ക്ലോക്ക്. ഇതിനെ ഗ്രാൻഡ് ഫാദർ ക്ലോക്ക് എന്ന് വിളിക്കുന്നു. പൊക്കം കുറഞ്ഞവ ഗ്രാനഡ് മദർ എന്നും അറിയപ്പെടുന്നു.

വീടിന്റെ ഇന്റീരിയറിൽ പെയിന്റിംഗുകൾക്ക് മുഖ്യ പങ്കാണുള്ളത്. ചുമരിൽ പ്രകൃതി രമണീയമായ സീനറികൾ തൂക്കിയിടുന്ന കാലത്തിന് വിട പറയുകയാണ് പെയിന്റിംഗുകൾ. തായ് ലന്റിലെ കലാകാരൻമാരുടെ മാജിക്കൽ പെയിന്റിംഗുകളുടെ വൻശേഖരം തന്നെ അറ്റിക്കിൽ കൌതുകം ഉണർത്തുന്നു. തായ് ആർട്ട് ഗാലറിയിൽ നിരവധി ആർട്ടിസ്റ്റുകൾ തറയിലിരുന്ന് ചിത്രരചനയുടെ ലോകം സൃഷ്ടിക്കുന്നത് നേരിൽ കണ്ടപ്പോൾ ആഷിക്കിന് പെയിന്റിംഗുകൾ കേരളത്തിലെത്തിക്കാനും മോഹമുദിച്ചു. ഒറിജിനൽ ഓയിൽ പെയിന്റിംഗുകൾ, ജീവൻ തുടിക്കുന്ന ആനയും കുതിരയും നൈഫ് ഫോർക്കിൽ ചുമരിൽ വീറോടെ നിർത്തിയും ഇന്റീരിയറിന്റെ പുതിയ മാനം സൃഷ്ടിക്കുന്നു.   

മുളയുടെ മൂളക്കവും ഇവിടെ കേൾക്കാം. ബാംബൂവിൽ നിർമ്മിച്ച ബാത്ത് റൂം ആക്സസറീസുകളുടെ കമനീയ ശേഖരമുണ്ട്. സോപ്പ് ഡിഷുകളും പോട്ടുകളും വിവിധ ഡിസൈനുകളിൽ…. തായ് ലാന്റ് ഉൽപ്പന്നമായ കേക്ക് മോഡൽസ്, അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങൾ ലോൺട്രി ബാസ്ക്കറ്റുകളുടെ കളക്ഷനുകൾ, മാംഗോ വുഡിൽ തീർത്ത ഒറിജിനൽ ട്രേകൾ, ലീഫ് ലെസ് ഫാനുകൾ, കോസ്മെറ്റിക്സ് സൂക്ഷിക്കാനുള്ള ലെതർ ബാഗുകൾ, അഗർബത്തി ട്രേകൾ, നാപ്കിൻ ഹോൾഡർ, പെപ്പർ ഗ്രെയ്ന്റർ, ഫൂട്ട് മസാജർ, മരത്തിൽ നിർമ്മിച്ച ഫോട്ടോ ഫ്രെയിം, പൂന്തോട്ടങ്ങളിലേക്കാവശ്യമായ ഉപകരണങ്ങൾ എല്ലാം അറ്റിക്കിലുണ്ട്. ലാമ്പിന്റെ പുത്തൻ വെളിച്ചവും ഇവിടെ കാണാം. ലാമ്പിന് ആവരണമായി മരത്തിന്റെ വേരുകളും ഈർക്കിളുകളും ചേരുമ്പോൾ പ്രകൃതിയിലേക്ക് നാം ചെന്നെത്തുന്നു.

ഇന്റീരിയർ ഫർണിച്ചറുകൾക്ക് പ്രധാന സ്ഥാനമുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് അറ്റിക്കിൽ ഫർണിച്ചറുകൾ ഒരുക്കിയിട്ടുള്ളത്. മരത്തിൽ തീർത്ത ടീ പോയ്കൾ, കസേരകൾ, സോഫകൾ, കട്ടിലുകൾ, ടുവിൻ വൺ ഫർണിച്ചറുകൾ എല്ലാം ആകർഷകമാണ്. കൂടാതെ വുഡൺ ഡ്രസ് ഹാംഗർ വേസ്റ്റ് ബിൻ, ജഗ്ഗ്, ടീ കപ്പ്, മരത്തിൽ നിർമ്മിച്ച പൂച്ചയുടെയും മാനിന്റെയും രൂപങ്ങൾ ഒറിജിനലിനെ വെല്ലുന്നു. പഴയകാല റാന്തൽ വിളക്കും കുതിര വണ്ടിയും കാളവണ്ടിയും സൈക്കിൾ റിക്ഷയും ആ കാലത്തിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. ഔട്ട്ഡോർ ചെയറുകളും ടേബിളുകളും എല്ലാം ഈ കുടക്കീഴിൽ റജിനയും റമിനയും ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും അടങ്ങുന്ന ഹോം സ്റ്റോർ എന്ന ലക്ഷ്യം സഫലീകരിക്കാനുള്ള പരിശ്രമത്തിലാണ് ഈ ചേച്ചിയും അനിയത്തിയും.

Leave a Reply