Home » ന്യൂസ് & വ്യൂസ് » കോഴിക്കോട്‌ കരയിച്ചതിനെ പറ്റി മോഹൻലാൽ

കോഴിക്കോട്‌ കരയിച്ചതിനെ പറ്റി മോഹൻലാൽ

കോഴിക്കോട് ഒരുപാട് സൗഭാഗ്യങ്ങൾ തന്ന നഗരമാണെങ്കിലും രണ്ട് പ്രാവശ്യം  തന്നെ കരയിപ്പിച്ചെന്ന് മോഹൻലാൽ.1991 ജനവരിയിൽ ഭരതം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോടുണ്ടായിരുന്നപ്പോഴാണ് സിനിമാ സംവിധായകൻ പത്മരാജൻ മരിക്കുന്നത്. താനേ റെ  ഇഷ്ടപ്പെടുന്ന പപ്പേട്ടൻ്റെ മരണം തന്നെ ഉലച്ചു കളഞ്ഞതായി ലാൽ ഓർക്കുന്നു.
പിന്നീട് ഒരു വർഷം കഴിഞ്ഞ് അദ്വൈതം സിനിമയുടെ ഷൂട്ടിങ്ങിനായി  കോഴിക്കോട് എത്തിയ പ്പോൾ ,രംഗം ചിത്രീകരിക്കുന്നതിനിടെ കൂടെ അഭിനയിച്ച ആലം മൂടൻ സ്വന്തം മടിയിൽ കിടന്ന് മരണപ്പെട്ടു.അന്ന് കരഞ്ഞത് പോലെ അതിന് മുൻപും ,ശേഷവും താൻ കരഞ്ഞിട്ടില്ലെന്ന് ലാൽ പറയുന്നു.
പപ്പേട്ടൻ്റെ യും, ആലം മൂടൻ ചേട്ടൻ്റെ യും വിയോഗങ്ങൾ തന്നെ ഉലച്ചു കളഞ്ഞെന്നും, കോഴിക്കോട് തന്ന എല്ലാ സന്തോഷങ്ങളെയും ഈ വേദനകളയുന്നുവെന്നും  മോഹൻലാൽ പറയുന്നു

Leave a Reply