Home » നമ്മുടെ കോഴിക്കോട് » പൂര്‍ണശുചിത്വ നഗരമാകാന്‍ കോഴിക്കോട്;പ്ലാസ്റ്റിക് നിര്‍മിതമായ പല ഉല്‍പ്പന്നങ്ങളും നിരോധിക്കും

പൂര്‍ണശുചിത്വ നഗരമാകാന്‍ കോഴിക്കോട്;പ്ലാസ്റ്റിക് നിര്‍മിതമായ പല ഉല്‍പ്പന്നങ്ങളും നിരോധിക്കും

പൂര്‍ണ ശുചിത്വ നഗരമാകാന്‍ കോഴിക്കോട് നഗരം ഒരുങ്ങുന്നു. കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക്, ഖര, ഇ-മാലിന്യ പരിപാലന നിയമാവലിയുടെ കരട് വിജ്ഞാപനത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. പ്രത്യേക കൗണ്‍സില്‍ യോഗമാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയത്. ഇത് ഉടന്‍ കോര്‍പ്പറോഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജനങ്ങളുടെ നിര്‍ദേശങ്ങല്‍ കൂടി പരിഗണിച്ച് ആഴശ്യമായ മാറ്റങ്ങള്‍ വരുത്തും. പിന്നീട് വീണ്ടും കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് വിടും. തുടര്‍ന്ന് സര്‍ക്കാരിലേക്ക് നിയമാവലി അയക്കും. ശേഷം പദ്ധതി പ്രാബല്യത്തില്‍ വരുത്തും. ശുചിത്വ നഗരമായി മാറുന്നതിനുള്ള കോഴിക്കോടിന്റെ ആദ്യ ചുവടു വയ്പാണിത്.

നിയമാവലി പ്രാബല്യത്തില്‍ വന്നാല്‍ 50 മൈക്രോണില്‍ കൂടുതല്‍ ഉള്ള കാരിബാഗുകള്‍ വില്‍ക്കണമെങ്കില്‍ കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന ഫീസ് നല്‍കി ലൈസന്‍സ് റജിസ്‌ട്രേഷന്‍ മുന്‍കൂര്‍ വാങ്ങണം. 50 മൈക്രോണില്‍ കുറവ് ഉള്ളവ അവയുടെ ഗുണവും വലുപ്പവും അനുസരിച്ച് നഗരസഭ നിശ്ചയിക്കുന്ന വില ഈടാക്കിയാല്‍ മാത്രമേ കച്ചവടാവശ്യത്തിന് നല്‍കാന്‍ പാടുള്ളൂ. പുനര്‍ചംക്രമണം വഴി നിര്‍മിച്ച കാരി ബാഗുകള്‍, കണ്ടെയ്‌നറുകള്‍, പാത്രങ്ങള്‍, എന്നിവയില്‍ ഭക്ഷണം സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ, പായ്ക്ക് ചെയ്യാനോ പാടില്ല. തെരുവിലോ പൊതു സ്ഥലത്തോ,റോഡിലോ മാലിന്യം കത്തിക്കാന്‍ പാടില്ല.

തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്‌ട്രോകള്‍, പ്ലാസ്റ്റിക് ആവരണം ചെയ്ത പ്ലേറ്റുകള്‍, സാക്കറ്റുകള്‍ എന്നിവയുടെ ഉപയോഗം പാടില്ല. സീവേജ് മാലിന്യങ്ങള്‍ പൊതുസ്ഥലത്തോ പൊതുജലാശയത്തിലോ ഒഴുക്കി വിടാന്‍ പാടില്ല. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, സംരംഭകര്‍ എന്നിവര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഉപയോഗ ശേഷം അവസാനം അവ ശേകരിക്കുന്നതിന് കേന്ദ്രം സജ്ജീകരിക്കണം.

Leave a Reply