Home » എഡിറ്റേഴ്സ് ചോയ്സ് » കരിപ്പൂരില്‍ റണ്‍വേ നവീകരണം അവസാന ഘട്ടത്തില്‍; ഡിസംബറില്‍ വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താന്‍ കഴിയും

കരിപ്പൂരില്‍ റണ്‍വേ നവീകരണം അവസാന ഘട്ടത്തില്‍; ഡിസംബറില്‍ വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താന്‍ കഴിയും

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ അവസാന ഘട്ടത്തിലെത്തി.പണി പൂര്‍ത്തിയായാല്‍ രാത്രി എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ വലിയ വിമാനങ്ങള്‍ ഉല്‍പ്പെടെ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് അധിതൃതര്‍ അറിയിച്ചു.  റണ്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഡിസംബറോടെ പൂര്‍ത്തിയാകും. 2,850 മീറ്റര്‍ റണ്‍വേയുടെ മൂന്നു പാളികള്‍ പൂര്‍ത്തിയായി. എന്നാല്‍ മഴമൂലം മിക്‌സിങ് ജോലികള്‍ തുടങ്ങാന്‍ അല്‍പം വൈകും

2017 ഫബ്രുവരിയിലാണ് റണ്‍വേ പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ. എന്നാല്‍ എല്ലാ നവീകരണ ജോലികളും ഏതാണ്ട് പൂര്‍ത്തിയായി. നാലാമത്തെ പാളിയും അതിനു മുകളില്‍ പെയിന്റിംഗ് , മാര്‍ക്കിങ് എന്നിവയുമാണ് അവശേഷിക്കുന്ന ജോലികള്‍.

Leave a Reply