Home » ന്യൂസ് & വ്യൂസ് » തിരിച്ചു വരവും; തൊഴില്‍ ഇല്ലായ്മയും

തിരിച്ചു വരവും; തൊഴില്‍ ഇല്ലായ്മയും

 

 

സൗദി അറേബ്യയിലെ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് തോഴില്‍ നഷ്ട്ടപെട്ടതിന് പിന്നാലെ ഒമാനിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നെഴ്സിംഗ് മേഖലയിലെ വിദേശികളെ പിരിച്ചുവിടുന്നു.

കാലങ്ങളായി കേരളത്തിന്റെ വികസനങ്ങള്‍ക്കുള്ള ഉറവിടമാണ് ഗള്‍ഫ് രാജ്യങ്ങള്‍.മലബാറിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവിത മാര്‍ഗവും മണലാരണ്യങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും നാടാണ്

സൗദിയില്‍ നിന്ന് ഒമാനിലേക്ക് പടര്‍ന്നിരിക്കുന്ന സ്വദേശിവല്‍ക്കരണ വികാരം ദുബായി ഷാര്‍ജ പോലുള്ള മറ്റിടങ്ങളിലേക്ക് കൂടി എത്തപെട്ടാല് ഏറ്റവും ഭികരമായ ചില സാമ്പത്തിക തകര്‍ച്ചകള്‍ക്ക് കേരളം   സാക്ഷ്യം വഹിക്കേണ്ടി വരും

ജോലി നഷ്ടപെട്ട് തിരിച്ചു വരുബോള്‍ കിട്ടാനുള്ള ശമ്പള കുടിശ്ശിക വാങ്ങിയെടുക്കാന്‍ നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് സമീപനങ്ങള്‍ സ്വീകരിക്കാനാകും എന്നും പട്ടിണികിടന്നാലും ശമ്പള കുടിശിക  കിട്ടണമെന്നും പ്രവാസി ഫെഡറെഷന്‍ സെക്ക്രട്ടറി കെ ലത്തീഫ് പറയുന്നു

ഇതുവരെ തൊഴില്‍ നഷ്ട്ടപെട്ട പതിനായിരങ്ങളുടെ തിരിച്ചു വരവും തൊഴിലില്ലായ്മ്മയുടെ വര്‍ധനയും പരിഹരിക്കുനതിനിടയില്‍, വലിയൊരു വിഭാഗത്തെ കൂടി മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പുറത്താക്കപെടുകയാണെങ്കില്‍  വലിയ സാമ്പത്തികതകര്‍ച്ചയിലേക്ക് കേരളം നീങ്ങുമെന്ന് ഉറപ്പ്

 

സ്വയം പര്യാപ്തമാകുന്നതിനുള്ള ഒരു ഓര്‍മ്മപെടുത്തലല്ലേ ഇത്തരം പ്രതിസന്ധികള്‍.

Leave a Reply