Home » ന്യൂസ് & വ്യൂസ് » ഒടുവില്‍ പരിഹാരം; സൗദിയില്‍ തൊഴില്‍ നഷ്ടമായവരുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കും

ഒടുവില്‍ പരിഹാരം; സൗദിയില്‍ തൊഴില്‍ നഷ്ടമായവരുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കും

iqama സൗദിയില്‍ ആറു മാസത്തോളമായി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഒരു വര്‍ഷത്തോളമായി പുതുക്കി ലഭിക്കാത്ത തൊഴിലാളികളുടെ ഇഖാമയാണ് പുതിക്കി നല്‍കുന്നത്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുളളവര്‍ക്ക് സൗജന്യമായി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും സൗദി ഉറപ്പ് നല്‍കി. കൂടാതെ തിരികെ പോകുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കും.

ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് ജിദ്ദയിലെത്തിയിട്ടുണ്ട്. സൗദിയില്‍ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരങ്ങളുണ്ട്.

സൗദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്ടിങ് കമ്പനിയായ സൗദി ഓജര്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയതോടെ ആറു ലേബര്‍ ക്യാംപുകളിലായി 2500ലേറെ ഇന്ത്യന്‍ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ ജോലി ചെയ്തിരുന്ന സൗദി ഓജര്‍ കമ്പനി കഴിഞ്ഞ ഏഴുമാസമായി ശമ്പളം നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപുകളിലെ മെസ് അവസാനിപ്പിച്ചതോടെ സന്നദ്ധപ്രവര്‍ത്തകരാണ് ഇവര്‍ക്കുളള ഭക്ഷണം വിതരണം ചെയ്യുന്നത്.

Leave a Reply