Home » എഡിറ്റേഴ്സ് ചോയ്സ് » മോഹന്‍ലാലിനെ വലിയ നടനാക്കിയ നാലു കോഴിക്കോട്ടുകാര്‍!!
mohanlal memories in kozikkode

മോഹന്‍ലാലിനെ വലിയ നടനാക്കിയ നാലു കോഴിക്കോട്ടുകാര്‍!!

സ്വന്തം  നാടിനേക്കാള്‍  കൂടുതല്‍ സ്‌നേഹം കോഴിക്കോടിനോടുള്ളതായി മോഹന്‍ലാല്‍ പലപ്പോഴും  പറഞ്ഞിട്ടുണ്ട്. തന്നെ ഉയര്‍ച്ചകളില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള നഗരമാണ് കോഴിക്കോട്. അതിന് കാരണം, തന്നെ വലിയൊരു നടനാക്കി മാറ്റിയ നാല് പേര്‍ കോഴിക്കോടുകാരാണെന്നും മോഹന്‍ലാല്‍ പറയുന്നു.

1985ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉയരും ഞാന്‍ നാടാകെ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പിഎം താജായിരുന്നു. വയനാട്ടില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണ സമയത്ത് താജ് എപ്പോഴും സെറ്റിലുണ്ടാകും. തന്നെ ഏറെ സ്വാധീനിച്ച ഒരു എഴുത്തുകാരാനായിരുന്നു താജ്. സമപ്രായക്കാരായിരുന്നു ഞാനും താജും മോഹന്‍ലാല്‍ പറയുന്നു.

നേരായ ദിശയില്‍ തന്റെ സിനിമ ജീവിതത്തെ എത്തിക്കാന്‍  സ്വാധീനിച്ച മറ്റൊരാളാണ് ടി ദാമോദരന്‍ മാസ്റ്റര്‍. എഴുത്തുകാരന്‍ എന്നതിനപ്പുറമുള്ള ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു എന്നും ലാല്‍ പറയുന്നു

എംടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. എന്നും കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും തന്റെ ഉയര്‍ച്ചകളില്‍ എപ്പോഴും എംടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

തന്‍റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റവിട്ട സംവിധായകനാണ് രഞ്ജിത്ത്. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, സ്പിരിറ്റ് തുടങ്ങിയവ രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ വമ്പന്‍ വിജയ ചിത്രങ്ങളായിരുന്നു

 

Leave a Reply