Home » എഡിറ്റേഴ്സ് ചോയ്സ് » നന്മ ചോരാതെ ഒരു നാട്, ചേർത്തു പിടിച്ചത് മൂന്ന് ജീവനുകൾ

നന്മ ചോരാതെ ഒരു നാട്, ചേർത്തു പിടിച്ചത് മൂന്ന് ജീവനുകൾ

ചരിത്രത്തിൽ കടത്തനാട് എന്ന ദേശത്തെ അടയാളപ്പെടുത്തിയത് അങ്കത്തട്ടുകളുടേയും, വാൾ പോരിൻ്റെ യും നാടായി ട്ടാണ്, പിന്നീടത് രാഷ്ട്രീയ സംഘർഷങ്ങളുടേയും,വിഭാഗീയ പോർവിളികളുടേയും ഊരായി മാറി, വിവിധ മേഖലകളിൽ ഒരു പാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും പുറം ലോകം കടത്തനാടിൻ്റെ പേര് ഓർത്തെടുത്തത് പോർവിളികളുടേയും, സംഘർഷങ്ങളുടേയും പേരിലായിരുന്നു.എന്നാൽ ഇന്നിതാ മാനവിക ക യുടെ, സ്നേഹത്തിൻ്റെ, കൂട്ടായ്മയുടെ, കാരുണ്യത്തിൻ്റെ പേരിൽ ഒരു നാട് സ്വന്തം മേൽവിലാസം മാറ്റിയെഴുതുന്നു.
തൊട്ടിൽപ്പാലം സ്വദേശി  അ നു സുഭാഷിന് മഞ്ഞപ്പിത്തം ബാധിച്ചു. കരൾ മാറ്റി വച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ വിധിയെഴുതി.  ഏഴ്മാസം ഗർഭിണിയായ അ നുസുഭാഷിൻ്റെ യും, കുട്ടിയുടേയും ജീവനെക്കുറിച്ച് ഇതോടെ ആശങ്ക പരന്നു. അ നു വിൻ്റെ ഭർത്താവ് സുഭാഷിൻ്റെ കരൾ അനുവിന് ചേരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പ്രതീക്ഷകൾ മുള പൊട്ടി. 50 ലക്ഷത്തോളം രൂപ ചെലവുവരമെന്നും 3 പേരും ടേയും ജീവൻ സുരക്ഷിതമാക്കാമെന്ന് ആശുപത്രി  അധികൃതർ അറിയിച്ചതോടെ ഒരു നാട് ഒന്നടങ്കം പിന്തുണയുമായി നിന്നു.. തൊഴിലാളികൾ, പ്രവാസികൾ ,വ്യാപാരികൾ, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, യുവാക്കൾ ., എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങളും ജാതി, മത, രാഷ്ട്രീയ ദേ ദമന്യോ ഒറ്റക്കെട്ടായി നിന്നു.ബസ്സ് തൊഴിലാളികളും, മുതലാളികളും,ഓട്ടോറിക്ഷക്കാരും ഒരു ദിവസത്തെ വേതനം നൽകി. മരണാനന്തര ചെലവിന് വച്ച പണം പോലും നല്കി ആളുകൾ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായി.
ചാരിറ്റി പവർത്തനങ്ങൾ ആദ്യമായല്ലെങ്കിലും ആളുകൾ സ്വന്തം നിലക്ക് മുന്നോട്ട് വന്നത് വറ്റി പോകാത്ത നന്മയുടെ സാക്ഷ്യപ്പെടുത്തലായി കാലം ഈ നാടിൻ്റെ ചരിത്രത്തിൽ കുറിച്ചിടും..
കടത്തനാടിൻ്റെ കഥാകാരൻ അക്ബർ കക്കട്ടിൽ അദ്ദേഹത്തിൻ്റെ നാദാപുരം എന്ന കഥയിൽ പറഞ്ഞു വെച്ചതു പോലെ നന്മയും, സ്നേഹവും ഒരു പാട് ഉള്ള ഒരു ജനതയാണ് കടത്തനാട്ടിലേത്, എന്നാൽ വികാരങ്ങളും, പ്ര കോപനങ്ങളും എല്ലാം തകർക്കും…. എനി ഇവിടുള്ള ഒരോ മനുഷ്യരുടേയും ഊഴമാണ്  ഊതിക്കാച്ചിയെടുത്ത ഈ നന്മയെ, കാരുണ്യത്തെ ,കൈ വെടിയാതെ മാനവികതയുടെ ഒരു പൂന്തോട്ടമാക്കി ഈ നാടിനെ മാറ്റിയെടുക്കാൻ…

Leave a Reply