Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്ഥാപിക്കാന്‍ പോവുന്ന സഹകരണ മ്യൂസിയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ..

കോഴിക്കോട് സ്ഥാപിക്കാന്‍ പോവുന്ന സഹകരണ മ്യൂസിയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ..

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനു ശേഷംലോകത്ത ആദ്യത്തെ സഹകരണ മ്യൂസിയം കോഴിക്കോട്ട് സ്ഥാപിക്കുന്നു. കോഴിക്കോട് മാവൂര്‍റോഡിലാണ് കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് അന്താരാഷ്ട മ്യൂസിയം തുടങ്ങുന്നത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് മ്യൂസിയത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

150കോടി ചെലവില്‍ 15 നിലകളിലായാണ് മ്യൂസിയത്തിന്റെ കെട്ടിടം പണിയുന്നത്. ഭൂനിരപ്പിന് താഴെ രണ്ട് നിലകളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ആദ്യത്തെ മൂന്ന് നിലകളില്‍ കാരശ്ശേരി ബാങ്കും പ്രവൃത്തിക്കും. നാല് മുതല്‍ 13 വരെയുള്ള നിലകളിലാണ് അന്താരാഷ്ട്ര സഹകരണ മ്യൂസിയം. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ മ്യൂസിയത്തില്‍ ലഭിക്കും.

സഹകരണ നിയമങ്ങള്‍ ഇന്ത്യയിലെയും കേരളത്തിലെയും സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലൈബ്രറി, ജവാഹര്‍ലാല്‍ നെഹ്രു, ഗാന്ധിജി, ഇ.എം.എസ്, പി.ആര്‍. കുറുപ്പ് എന്നിവരുടെ പ്രതിമ, മാഞ്ചസ്റ്റര്‍ മ്യൂസിയത്തിന്റെ മാതൃക എന്നിവയുമുണ്ടായിരിക്കും.

14ാം നിലയില്‍ നാല് കോണ്‍ഫറന്‍സ് ഹാളും പഠന മുറികളും ഉണ്ടാകും. സഹകരണമേഖലയെക്കുറിച്ച് പഠിക്കാന്‍ എത്തുന്നവര്‍ക്കായി താമസിക്കാനുള്ള സൗകര്യം ഏറ്റവും മുകളിലുള്ള നിലയില്‍ ഒരുക്കും. രണ്ടുവര്‍ഷം കൊണ്ട് മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ പറഞ്ഞു.

 

Leave a Reply